വലിയുള്ളി, വെളുത്തുളളി തുടങ്ങിയ,രൂക്ഷഗന്ധമുള്ള ഭക്ഷണപദാർത്ഥങ്ങൾ പച്ചയ്ക്കോ വേവിച്ചോ കഴിച്ചവർ അതിന്റെ ദുർഗന്ധം പൂർണ്ണമായി നീക്കാതെ പള്ളികളിലെ നിസ്ക്കാരങ്ങളിൽ പങ്കെടുക്കുന്നതും ആൾക്കൂട്ടത്തിൽ കൂടുന്നതും കറാഹത്താണ് (തുഹ്ഫ: 2/274-275 കാണുക).
എന്നാൽ പള്ളിക്കു പുറത്ത് ഇവ കഴിക്കുന്നതു കറാഹത്തുണ്ടോ ഇല്ലയോ എന്നകാര്യത്തിൽ ഇമാമുകൾക്കിടയിൽ ഭിന്നതയുണ്ട്; പള്ളിയിലോ മറ്റു ജനങ്ങൾ കൂടുന്ന സ്ഥലങ്ങളിലോ കൂടാൻ ഉദ്ദേശ്യാമില്ലാത്തവർക്കു കറാഹത്താണെന്ന് പറയാൻ വകുപ്പില്ലെന്നാണ് ഇമാം ഇബ്നുഹജർ (തുഹ്ഫ: 2/275) സൂചനതരുന്നത്.
എന്നാൽ ഷംസുറംലി (നിഹായ: 2/161) പിതാവായ ഇമാം ശിഹാബുറംലീ (ഫത്താവാ റംലി 1/245) യെ ഉദ്ധരിച്ചു പറയുന്നത്, മേൽ ഉപാധിഇല്ലാതെയും ദുർഗന്ധം ഉണ്ടാക്കുന്നത് വേവിക്കാതെ ഭക്ഷിക്കുന്നത് കറാഹത്താണെന്നാണ്.
ആളുകൾക്കു പ്രയാസമുണ്ടാക്കുന്ന വിധം ദുർഗന്ധം വമിക്കുന്ന വസ്ത്രം ധരിച്ചും പുകവലിച്ചു ദന്തശുദ്ധീകരണം നടത്താതെയും പള്ളിയിലും മറ്റും സംഗമിക്കുന്നതും കറാഹത്തിന്റെ പരിധിയിൽ പെടും (തുഹ്ഫ:/275-276, നിഹായ ശബ്രാമല്ലിസി സഹിതം 2/160 കാണുക).
ഇസ്മാഈൽ_അഹ്സനി_പുളിഞ്ഞാൽ
No comments:
Post a Comment