കേരളത്തിലെ ക്ഷേത്രങ്ങളിൽ പ്രത്യേകിച്ച് ശബരിമലയിൽ നിവേദ്യമായി പ്രസിദ്ധമായ ഒരു പായസമാണ് അരവണപ്പായസം. അഥവാ അരവണ. ശേഷശയന അരവണനായ വിഷ്ണുവിന്റെ പൂജയ്ക്കായി നിവേദിക്കുന്നത് എന്ന അർത്ഥത്തിലായിരിക്കണം പായസത്തിന് ഈ പേരു ലഭിച്ചത്.
അരവണ കേവലം ഒരു ഭക്ഷണ പദാർത്ഥം മാത്രമല്ല മറിച്ച് അള്ളാഹു അല്ലാത്ത അവരുടെ ദൈവ സങ്കൽപത്തിന് സമർപ്പിച്ച ശേഷം ഭക്തർക്കു വിതരണം ചെയ്യുന്ന പ്രസാദമാണ്. ഇത്തരം ഭക്ഷണപദാർത്ഥങ്ങൾ കഴിക്കൽ അനുവദനീയമല്ല. ഹറാമാണ് കാരണം وَمَا أُهِلَّ بِهِ لِغَيْرِ اللَّهِ എന്നതിൽ അതും ഉൾപ്പെടുന്നതാണ്. (ഇംദാദുൽ ഫതാവ 4/97)
ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ അന്യധർമ്മസ്ഥർ നൽകിയാൽ മാന്യമായി തന്ത്രപൂർവ്വം ഒഴിവാക്കുക. ഇനി നിരസിച്ചാൽ ഫിത്നക്ക് സാധ്യതയുണ്ടെങ്കിൽ അത് സ്വീകരിച്ച് മറ്റു മതസ്ഥർക്കോ ജീവികൾക്കോ കൊടുക്കാം.
മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment