Friday, 10 October 2025

മറന്നുപോകുമെന്നു ഭീതിയുളളവർ ഖുർആൻ ഹൃദിസ്ഥമാക്കാതിരിക്കണോ?

 

ഇമാം കുർദി (റ) സമാനമായൊരു ചോദ്യത്തിനു പ്രതികരിച്ചതു കാണാം:

ചോദ്യം:അന്ധനായ ഒരാൾക്ക് ഖുർആൻ ഹൃദിസ്ഥമാക്കാൻ കഴിയും. എന്നാൽ അതിനുശേഷം ആൾ മറന്നുപോകുമെന്ന് അദ്ദേഹമോ ഉസ്താദോ ആശങ്കപ്പെടുന്നു.അപ്പോൾ അയാൾക്ക് ഖുർആൻ പഠിക്കുന്നത് ഉപേക്ഷിക്കലാണോ ഉചിതം, അതോ പഠിക്കുകയും മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്ത് പിന്നെ അല്ലാഹുവിനോട് സ്ഥിരതയ്ക്കായി പ്രാർത്ഥിക്കലാണോ ഉചിതം?

ഉത്തരം:എന്റെ വീക്ഷണകോണിൽ, ഏറ്റവും ഉചിതം അദ്ദേഹത്തിന് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുക കൂടാതെ നന്മയിലേക്കുള്ള നേരായ മാർഗത്തിലേക്ക് അല്ലാഹുവിനോട് സഹായം തേടുകയും ചെയ്യുന്നതാണ്. കാരണം, ഇതിൽ “ദുരിതങ്ങൾ ഒഴിവാക്കുന്നത് നന്മകൾ നേടുന്നതിനേക്കാൾ മുൻഗണനയുണ്ട്” എന്ന പ്രമാണം പ്രയോഗിക്കാൻ കഴിയില്ല. കാരണം ഇവിടെ പറയുന്ന ദോഷം ഉറപ്പായിട്ടില്ല; അത് വെറും അനുമാനമാണ്. ഖുർആൻ ഹൃദിസ്ഥമാക്കുന്നത് ഒരു ഉറപ്പുളള നന്മയാണ്. അതിനാൽ ഒരു അനുമാനദോഷം കാണിച്ച് അതിനെ ഉപേക്ഷിക്കേണ്ടതില്ല — ഇതാണ് പണ്ഡിതന്മാർ അവരുടെ ഗ്രന്ഥങ്ങളിൽ പലതവണ വ്യക്തമാക്കിയിരുന്നത്.

അൽ-ഇഹ്യായിൽ പറയുന്നു:ഒരു ആൾ അബൂ ഹുറൈറ (റളി) യോട് പറഞ്ഞു:

“ഞാൻ വിജ്ഞാനം അഭ്യസിക്കണമെന്നാണ് ആഗ്രഹം, പക്ഷേ ഞാൻ അതിനെ നഷ്ടപ്പെടുമോ എന്ന് ഭയപ്പെടുന്നു”

അബൂ ഹുറൈറ (റളി) മറുപടി പറഞ്ഞു:“നിനക്ക് വിജ്ഞാനം ഉപേക്ഷിക്കുന്നത് തന്നെ അതിന്റെ നഷ്ടം ആണ്.”

ശിഹാബുദ്ദീൻ അൽ-റംലി തന്റെ ‘ശർഹു സുബദി’ൽ പറയുന്നു:

ഇമാമുൽ ഹറമൈനിയുടെ ‘അൽ-മതാലിബ്’ എന്ന ഗ്രന്ഥത്തിൽ പറയുന്നു:

“ജനം തന്നെ തദ്ഭാവനം കാണിച്ചിരിക്കുന്നു എന്ന് കരുതുമെന്നു ഭയന്നു ഒരാൾ തൻ്റെ ഇബാദത്ത് ഉപേക്ഷിക്കുന്നത് ശൈതാന്റെ ഊഴം ആണ്. ഇത് പൊളിച്ചെഴുതേണ്ടതാണ്. കാരണം ശൈതാന്റെ കുരുക്കുകളിൽ നിന്ന് പൂർണ്ണമായി രക്ഷപ്പെടുക അസാധ്യമാണ്. എല്ലാവിധ പാപഭാവനകളും ഒഴിവാക്കി മാത്രമേ ഇബാദത്ത് ചെയ്യൂ എന്ന് ആഗ്രഹിച്ചാൽ, ആ പക്ഷത്തിൽ ഒരാളും ഒരു ഇബാദത്തും ചെയ്യാനാവില്ല. അത് അലസത്വത്തിലേക്കും പൂർണ്ണ ശൈതാനീജീവിതത്തിലേക്കും നയിക്കും.”

ഫതാവാ അൽ-കുർദി, പേജ് ٢٤٥

(سئل رحمه الله) اذا كان رجل أعمى يمكنه حفط القرآن لكن يتوهم المتعلم او المعلم أنه بعد الحفظ يتركه ونساه فهل الاولى له الترك أو التعلم والتعليم ويسأل الله تعالى الثبات على ذلك؟أفيدونا

 (الجواب) الذى يظهر أن الأولى له التعلم والتعليم والاستعانة بالله على التوفيق إلى نهج الطريق المستقيم وليس هذا من قاعدة دره المفاسد مقدم على جلب المصالح لأن المفسدة هنا غير متحققة بل متوهمة وحفظ القرآن خير حقق لا يترك لفسدة متوهمة كما صرحوا به فى مواضع من كلامهم. قال فى الإحياء: قال رجل لأبي هربرة رضى الله عنه أريد أن أتعلم العلم وأخاف أن أضيعه ؟ فقال كفى بتركك لعلم إضاعة،  وقال الشهاب الرملى فى شرح نظم الزيد: قال الامام فى المطالب من مكائد الشيطان ترك العمل خوفا من أن يقول الناس انه مراء وهذا باطل فإن تطهير العمل من نزفات الشيطان بالكلية متعذر فلو وقفنا العبادة على الكمال لتعذر الاشتغال بشيء من العبادات وذلك بوجب البطالة وهى أقصى فرض الشيطان. 

(#فتاوى الكردي ص ٢٤٥)


ഇസ്മാഈൽ_അഹ്സനി_പുളിഞ്ഞാൽ 

No comments:

Post a Comment