Wednesday, 29 October 2025

കറാഹത് സമയങ്ങൾ ഏതൊക്കെയാണ് എത്ര സമയമാണ് വിധി എങ്ങനെയാണ്


കറാഹത്തിന്റെ സമയങ്ങൾ രണ്ട് തരത്തിലാണ്

ഒന്നാം തരം : ഇതിൽ മൂന്ന് കറാഹത്ത് സമയങ്ങളുണ്ട്.

  1. സൂര്യോദയ സമയം (സൂര്യനുദിച്ച് ഏകദേശം 20 മിനിറ്റ് വരെ)
  2. മദ്ധ്യാഹ്ന സമയം (ളുഹറിന് തൊട്ട് മുമ്പുള്ള ഏകദേശം 10 മിനിറ്റ്)
  3. സൂര്യാസ്തമയ സമയം.(മഗ്‌രിബിന് തൊട്ട് മുമ്പുള്ള ഏകദേശം 10 മിനിറ്റ്) 

വിധി : ഈ മൂന്ന് സമയങ്ങളിൽ ഫർള്, സുന്നത്, നഫ്ൽ തുടങ്ങിയ ഏത് നിസ്കാരങ്ങളും ഖളാ ആയോ അദാ ആയോ നിർവഹിക്കൽ അനുവദനീയമല്ല ഹറാമിനോട് അടുത്ത കറാഹത്താണ്. ഈ സമയങ്ങളിൽ നിർവഹിച്ച നിസ്കാരങ്ങൾ മടക്കി നിസ്കരിക്കൽ നിർബന്ധമാണ്. എന്നിരുന്നാലും അന്നേ ദിവസത്തെ അസർ നമസ്കാരം കറാഹത്തോടുകൂടി വീട്ടപ്പെടുന്നതാണ് 

രണ്ടാം തരം : ഇതിൽ കറാഹത്തിന്റെ രണ്ട് സമയങ്ങളുണ്ട്

  1. ഫജ്റിന്റെ സമയം മുതൽ സൂര്യോദയ ത്തിന്റെ തൊട്ട് മുമ്പ് വരെ 
  2. അസർ നിസ്കാരത്തിന് ശേഷം കറാഹത്തിന്റെ സമയം ആരംഭിക്കുന്ന തിന്റെ തൊട്ട് മുമ്പ് വരെ.

വിധി: ഈ രണ്ട് സമയങ്ങളിലും നഫ്ൽ, വാജിബ് നിസ്കാരങ്ങൾ അനുവദനീയമല്ല. ആരംഭിച്ച നഫ്ൽ നമസ്കാരം മുറിച്ച് മക്റൂഹ് അല്ലാത്ത സമയത്ത് മടക്കി നിസ്കരിക്കൽ നിർബന്ധമാണ്. എന്നിരുന്നാലും സൂര്യൻ മഞ്ഞനിറമാകുന്നതിന് മുമ്പ് വരെ (കറാഹത്തിന്റെ സമയം ആരംഭിക്കുന്നതിന് മുമ്പ്) ഖളാ നിസ്കാരം അനുവദനീയമാണ്. ഇത് പള്ളികളിൽ നിർവഹിക്കാമെങ്കിലും ജനങ്ങളുടെ കണ്ണിൽ നിന്നും മാറി ഖളാ വീട്ടലാണ് നല്ലത്.

കറാഹത്തിന്റെ മൂന്ന് സമയങ്ങളിൽ ഖുർആൻ പാരായണം ചെയ്യുന്നത് അനുവദനീയമാണ്. എന്നാൽ ഈ സമയങ്ങളിൽ ദിക്ർ,സ്വലാത്ത്, ദുആ കാര്യങ്ങളിൽ മുഴുകലാണ് ശ്രേഷ്ഠമായത്. മയ്യിത്ത് കറാഹത്തിന്റെ സമയത്ത് ഹാജരായാൽ നിർവഹിക്കൽ അനുവദനീയമാണ്. സുജൂദിന്റെ ആയത്ത് ഓതിയാൽ തിലാവത്തിന്റെ സുജൂദ് നിർവഹിക്കൽ അനുവദനീയമാണ്. കറാഹത്തിനുശേഷം പിന്തിച്ച് നിർവഹിക്കലാണ് നല്ലത്.


وَاعْلَمْ أَنَّ الْأَوْقَاتَ الْمَكْرُوهَةَ نَوْعَانِ

الْأَوَّلُ الشُّرُوقُ وَالِاسْتِوَاءُ وَالْغُرُوبُ

وَالثَّانِي مَا بَيْنَ الْفَجْرِ وَالشَّمْسِ، وَمَا بَيْنَ صَلَاةِ الْعَصْرِ إلَى الِاصْفِرَارِ، فَالنَّوْعُ الْأَوَّلُ لَا يَنْعَقِدُ فِيهِ شَيْءٌ مِنْ الصَّلَوَاتِ الَّتِي ذَكَرْنَاهَا إذَا شَرَعَ بِهَا فِيهِ، وَتَبْطُلُ إنْ طَرَأَ عَلَيْهَا إلَّا صَلَاةَ جِنَازَةٍ حَضَرَتْ فِيهَا وَسَجْدَةٌ تُلِيَتْ آيَتُهَا فِيهَا وَعَصْرُ يَوْمِهِ وَالنَّفَلُ وَالنَّذْرُ الْمُقَيَّدُ بِهَا وَقَضَاءُ مَا شَرَعَ بِهِ فِيهَا ثُمَّ أَفْسَدَهُ، فَتَنْعَقِدُ هَذِهِ السِّتَّةُ بِلَا كَرَاهَةٍ أَصْلًا فِي الْأُولَى مِنْهَا، وَمَعَ الْكَرَاهَةِ التَّنْزِيهِيَّةِ فِي الثَّانِيَةِ والتحريمية فِي الثَّالِثَةِ، وَكَذَا فِي الْبَوَاقِي، لَكِنْ مَعَ وُجُوبِ الْقَطْعِ وَالْقَضَاءِ فِي وَقْتٍ غَيْرِ مَكْرُوهٍ:

وَالنَّوْعُ الثَّانِي يَنْعَقِدُ فِيهِ جَمِيعُ الصَّلَوَاتِ الَّتِي ذَكَرْنَاهَا مِنْ غَيْرِ كَرَاهَةٍ، إلَّا النَّفَلَ وَالْوَاجِبَ لِغَيْرِهِ فَإِنَّهُ يَنْعَقِدُ مَعَ الْكَرَاهَةِ، فَيَجِبُ الْقَطْعُ وَالْقَضَاءُ فِي وَقْتٍ غَيْرِ مَكْرُوهٍ اهـ ح مَعَ بَعْضِ تَغْيِيرٍ.

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٣٧٣/١]

وَإِنْ كَانَتْ الصَّلَاةُ نَفْلًا فَهِيَ صَحِيحَةٌ مَكْرُوهَةٌ حَتَّى وَجَبَ قَضَاؤُهُ إذَا قَطَعَهُ وَيَجِبُ قَطْعُهُ وَقَضَاؤُهُ فِي غَيْرِ مَكْرُوهٍ فِي ظَاهِرِ الرِّوَايَةِ، وَلَوْ أَتَمَّهُ خَرَجَ عَنْ عُهْدَةِ مَا لَزِمَهُ بِذَلِكَ الشُّرُوعِ وَفِي الْمَبْسُوطِ الْقَطْعُ أَفْضَلُ وَالْأَوَّلُ هُوَ مُقْتَضَى الدَّلِيلِ وَالْوِتْرُ دَاخِلٌ فِي الْفَرْضِ؛ لِأَنَّهُ فَرْضٌ عَمَلِيٌّ أَوْ فِي الْوَاجِبِ فَلَا يَصِحُّ فِي هَذِهِ الْأَوْقَاتِ كَمَا فِي الْكَافِي وَالْمَنْذُورُ الْمُطْلَقُ الَّذِي لَمْ يُقَيَّدْ بِوَقْتِ الْكَرَاهَةِ دَاخِلٌ فِيهِ أَيْضًا كَمَا صَرَّحَ بِهِ الْإِسْبِيجَابِيُّ وَالنَّفَلُ إذَا شُرِعَ فِيهِ فِي وَقْتٍ مُسْتَحَبٍّ، ثُمَّ أَفْسَدَهُ دَاخِلٌ فِيهِ أَيْضًا فَلَا يَصِحُّ فِي هَذِهِ الْأَوْقَاتِ كَمَا فِي الْمُحِيطِ بِخِلَافِ مَا لَوْ قَضَى فِي وَقْتٍ مَكْرُوهٍ مَا قَطَعَهُ مِنْ النَّفْلِ الْمَشْرُوعِ فِيهِ فِي وَقْتٍ مَكْرُوهٍ وَحَيْثُ يُخْرِجُهُ عَنْ الْعُهْدَةِ وَإِنْ كَانَ آثِمًا؛ لِأَنَّ وُجُوبَهُ ضَرُورَةُ صِيَانَةِ الْمُؤَدِّي عَنْ الْبُطْلَانِ لَيْسَ غَيْرَ وَالصَّوْنُ عَنْ الْبُطْلَانِ يَحْصُلُ مَعَ النُّقْصَانِ

[ابن نجيم، البحر الرائق شرح كنز الدقائق ومنحة الخالق وتكملة الطوري، ٢٦٢/١]



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട


No comments:

Post a Comment