ഗോൾഡ് എക്സ്ചേഞ്ച് വഴി പഴയ സ്വർണം നൽകി പുതിയ സ്വർണം വാങ്ങൽ അനുവദനീയമാകണമെങ്കിൽ രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കൽ നിർബന്ധമാണ്.
- നൽകുന്ന പഴയ സ്വർണവും ലഭിക്കുന്ന പുതിയ സ്വർണവും തുല്യമായിരിക്കണം. തൂക്കത്തിൽ ചെറിയ വിത്യാസം പോലും പാടില്ല.10 ഗ്രാം പഴയ സ്വർണ്ണം നൽകുമ്പോൾ 10 ഗ്രാം പുതിയ സ്വർണ്ണം തിരികെ ലഭിക്കൽ നിർബന്ധമാണ്. ഇതിലെ വ്യത്യാസം പലിശയാണ്.(ക്യാരറ്റ് വിത്യാസമൊന്നും ഇവിടെ പരിഗണിക്കില്ല)
- ഇടപാടിന്റെ സമയത്ത് തന്നെ ഇരു കക്ഷികളും (വാങ്ങുന്നയാളും വിൽക്കുന്നയാളും) സ്വർണ്ണം പരസ്പരം കൈപ്പറ്റിയിരിക്കണം. ഇരുകക്ഷികളിൽ നിന്ന് ആരും തന്നെ കടം പറയാൻ പാടില്ല.
ഇന്ന് സ്വർണ്ണ കമ്പോളത്തിൽ പഴയ സ്വർണ്ണത്തിന്റെ അതേ അളവിൽ പുതിയ സ്വർണം ലഭിക്കില്ല. ഈ ഏറ്റക്കുറച്ചിൽ പലിശയാണ്. ഒരു ബദൽ മാർഗ്ഗം ആദ്യം പഴയ സ്വർണത്തിന്റെ മൂല്യം കണക്കാക്കി സ്വർണ്ണം വിൽക്കുക. ശേഷം ലഭിച്ച തുക നൽകി ഉദ്ദേശിക്കുന്ന അളവിൽ പുതിയ സ്വർണ്ണം വാങ്ങുക എന്നതാണ്. എന്നിരുന്നാലും ഇങ്ങനെ ചെയ്യുമ്പോൾ പോലും സ്വർണ്ണം കടം വാങ്ങരുത്. ഇടപാടിന്റെ സമയത്ത് സ്വർണ്ണം കൈപ്പറ്റൽ നിർബന്ധമാണ്. അല്ലാത്തപക്ഷം അത് പലിശയിൽപെടുന്നതാണ്.
പഴയ സ്വർണ്ണം വിറ്റ ശേഷം പണം കൈപ്പറ്റണം എന്നില്ല.ഒരു വിലയ്ക്ക് കച്ചവടം ഉറപ്പിച്ചിട്ട് പുതിയ സ്വർണ്ണത്തിൻ്റെ ബാലൻസ് പൈസ കൊടുത്താൽ മതിയാകും
الدَّرَاهِمُ وَالدَّنَانِيرُ لَا تَتَعَيَّنَانِ فِي عُقُودِ الْمُعَاوَضَاتِ عِنْدَنَا وَلَا يَجُوزُ بَيْعُ الذَّهَبِ بِالذَّهَبِ وَلَا الْفِضَّةِ بِالْفِضَّةِ إلَّا مِثْلًا بِمِثْلٍ تِبْرًا كَانَ أَوْ مَصْنُوعًا أَوْ مَضْرُوبًا وَيَجُوزُ بَيْعُ الْفِضَّةِ بِالْفِضَّةِ وَالذَّهَبِ بِالذَّهَبِ إذَا اعْتَدَلَ الْبَدَلَانِ فِي كِفَّةِ الْمِيزَانِ
[مجموعة من المؤلفين ,الفتاوى الهندية ,3/219]
وَيَحْتَاجُ إلَى شَرْطٍ رَابِعٍ فِي عَقْدِ الصَّرْفِ إذَا كَانَ الْمَعْقُودُ عَلَيْهِ مِنْ جِنْسِ وَاحِدٍ وَهُوَ التَّسَاوِي فِي الْوَزْنِ كَذَا فِي خِزَانَةِ الْمُفْتِينَ، وَإِنْ لَمْ يَكُونَا مِنْ جِنْسٍ وَاحِدٍ بِأَنْ بَاعَ الذَّهَبَ بِالْفِضَّةِ يُشْتَرَطُ التَّقَابُضُ فِيهِ وَلَا يُشْتَرَطُ التَّسَاوِي كَذَا فِي التَّبْيِينِ
[مجموعة من المؤلفين ,الفتاوى الهندية ,3/218]
مسألة 587: بيع الدينار بدينارين ودرهم، والدرهم بدرهمين ودينار. قال أصحابنا: إذا باع دينارًا بدينارين ودرهم، ودرهمًا بدرهمين ودينار، جاز البيع، وخولف بين البدلين، فإذا باع عشرة دراهم ودينارًا بأحد عشر درهمًا: قسمت على الاعتبار، فكانت العشرة بمثلها، والدراهم بالدينار
التجريد للقدوري: (كتاب البيوع، 2360/5 )
(وَيُشْتَرَطُ) عَدَمُ التَّأْجِيلِ وَالْخِيَارِ وَ (التَّمَاثُلُ) أَيْ التَّسَاوِي وَزْنًا (وَالتَّقَابُضُ) بِالْبَرَاجِمِ لَا بِالتَّخْلِيَةِ (قَبْلَ الِافْتِرَاقِ) وَهُوَ شَرْطُ بَقَائِهِ صَحِيحًا عَلَى الصَّحِيحِ (إنْ اتَّحَدَ جِنْسًا وَإِنْ) وَصْلِيَّةٌ (اخْتَلَفَا جَوْدَةً وَصِيَاغَةً) لِمَا مَرَّ فِي الرِّبَا
[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٢٥٨/٥]
وَ) صَحَّ (بَيْعُ مَنْ عَلَيْهِ عَشَرَةُ دَرَاهِمَ) دَيْنٌ (مِمَّنْ هِيَ لَهُ) أَيْ مِنْ دَائِنِهِ فَصَحَّ بَيْعُهُ مِنْهُ (دِينَارًا بِهَا) اتِّفَاقًا، وَتَقَعُ الْمُقَاصَّةُ بِنَفْسِ الْعَقْدِ إذْ لَا رِبَا فِي دَيْنٍ سَقَطَ (أَوْ) بَيْعُهُ (بِعَشَرَةٍ مُطْلَقَةٍ) عَنْ التَّقْيِيدِ بِدَيْنٍ عَلَيْهِ (إنْ دَفَعَ) الْبَائِعُ (الدِّينَارَ) لِلْمُشْتَرِي (وَتَقَاصَّا الْعَشَرَةَ) الثَّمَنَ (بِالْعَشَرَةِ) الدَّيْنِ أَيْضًا اسْتِحْسَانًا.
[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٢٦٥/٥]
[مَطْلَبٌ فِي حُكْمِ بَيْعِ فِضَّةٍ بِفِضَّةٍ قَلِيلَةٍ مَعَ شَيْءٍ آخَرَ لِإِسْقَاطِ الرِّبَا][تَنْبِيهٌ]فِي الْهِدَايَةِ: وَلَوْ تَبَايَعَا فِضَّةً بِفِضَّةٍ أَوْ ذَهَبًا بِذَهَبٍ وَمَعَ أَقَلِّهِمَا شَيْءٌ آخَرُ تَبْلُغُ قِيمَتَهُ بَاقِي الْفِضَّةِ جَازَ الْبَيْعُ مِنْ غَيْرِ كَرَاهَةٍ، وَإِنْ لَمْ تَبْلُغْ فَمَعَ الْكَرَاهَةِ، وَإِنْ لَمْ يَكُنْ لَهُ قِيمَةٌ لَا يَجُوزُ الْبَيْعُ لِتَحَقُّقِ الرِّبَا إذْ الزِّيَادَةُ لَا يُقَابِلُهَا عِوَضٌ فَتَكُونُ رِبًا اهـ،
[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٢٦٥/٥]
മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment