ജീവിച്ചിരിക്കുന്നവർക്കും മരണപ്പെട്ടവർക്കും വേണ്ടി മറ്റൊരാൾ ഉംറ നിർവഹിക്കൽ അനുവദനീയമാണ്. ഇതിന് രണ്ട് രീതികളുണ്ട്:
- അയാൾ സ്വന്തം പേരിൽ ഉംറ നിർവഹിക്കുകയും അതിന്റെ പ്രതിഫലം മറ്റൊരാൾക്ക് നിയ്യത്ത് ചെയ്യുന്നു. ഈ സാഹചര്യത്തിൽ ഇഹ്റാം ചെയ്ത് തൽബിയ ചൊല്ലുമ്പോൾ അയാൾ സ്വന്തത്തിന് വേണ്ടി നിയത്ത് ചെയ്യണം. ഒന്നിലധികം വ്യക്തികൾക്ക് വേണ്ടിയും പ്രതിഫലം നിയ്യത്ത് ചെയ്യാവുന്നതാണ്.
- മറ്റുള്ളവർക്ക് വേണ്ടി ഉംറ നിർവഹിച്ചാൽ ഇഹ്റാമിൽ പ്രവേശിക്കുമ്പോൾ അവർക്കുവേണ്ടി ഇഹ്റാം കെട്ടുകയാണെന്ന് നിയ്യത്ത് ചെയ്യണം അവർക്കുവേണ്ടി തൽബിയ ചൊല്ലുകയും വേണം.
الْأَصْلُ أَنَّ كُلَّ مَنْ أَتَى بِعِبَادَةٍ مَا لَهُ جَعْلُ ثَوَابِهَا لِغَيْرِهِ وَإِنْ نَوَاهَا عِنْد الْفِعْلِ لِنَفْسِهِ لِظَاهِرِ الْأَدِلَّةِ....قَوْلُهُ بِعِبَادَةٍ مَا) أَيْ سَوَاءٌ كَانَتْ صَلَاةً أَوْ صَوْمًا أَوْ صَدَقَةً أَوْ قِرَاءَةً أَوْ ذِكْرًا أَوْ طَوَافًا أَوْ حَجًّا أَوْ عُمْرَةً، أَوْ غَيْرَ ذَلِكَ مِنْ زِيَارَةِ قُبُورِ الْأَنْبِيَاءِ - عَلَيْهِمْ الصَّلَاةُ وَالسَّلَامُ....(قَوْلُهُ لِغَيْرِهِ) أَيْ مِنْ الْأَحْيَاءِ وَالْأَمْوَاتِ بَحْرٌ عَنْ الْبَدَائِعِ. قُلْت: وَشَمَلَ إطْلَاقُ الْغَيْرِ النَّبِيَّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - وَلَمْ أَرَ مَنْ صَرَّحَ بِذَلِكَ مِنْ أَئِمَّتِنَا، وَفِيهِ نِزَاعٌ طَوِيلٌ لِغَيْرِهِمْ.
[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٥٩٦/٢]
മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment