Friday, 24 October 2025

ഒരാൾ ഹറാമായ പൈസ കൊണ്ട് ബിസിനസ് തുടങ്ങി. കച്ചവടം വളർന്നു സമ്പന്നനായി. ഹറാമിൽ നിന്ന് വളർന്ന ഈ സമ്പത്ത് മുഴുവൻ ഹറാമാണോ ? വിശദീകരിക്കാമോ

 

മോഷ്ടിച്ച, തട്ടിയെടുത്ത സമ്പത്ത്, കൈകൂലി പോലെ ഹറാമായ നിലയിൽ അനർഹമായി നേടിയ സമ്പത്ത് യഥാർത്ഥ ഉടമയെ തിരികെ ഏൽപ്പിക്കൽ നിർബന്ധമാണ്. അതായത് അത് എവിടെ നിന്ന് വന്നോ അവിടെ തന്നെ തിരികെ നൽകണം. ഉടമ മരിച്ചാൽ അദ്ദേഹത്തിന്റെ അവകാശികൾക്ക് തിരികെ നൽകണം. തിരികെ നൽകാൻ സാധ്യമാവാത്ത അവസ്ഥയോ ഉടമസ്ഥനെ കണ്ടുപിടിക്കാൻ സാധിക്കാത്ത സാഹചര്യമോ ആണെങ്കിൽ സ്വത്തിന്റെ ഉടമക്ക്‌ പ്രതിഫലം ലഭിക്കാനുള്ള നിയ്യത്തിൽ അവകാശികളായ സാധുക്കൾക്ക് ആ സമ്പത്ത് (മൂലധനം) സ്വദഖ ചെയ്യൽ നിർബന്ധമാണ് . ഇത്തരത്തിൽ ഹറാമായി നേടിയ സമ്പത്തിലൂടെ ബിസിനസ് ചെയ്ത് നേടിയ ലാഭവും അതിലൂടെ വളർന്ന സമ്പത്തിന്റെയും വിധി യഥാർത്ഥ ഹറാമായ മൂലധനം ഉടമയ്ക്ക് തിരികെ നൽകിയ ശേഷം അവശേഷിക്കുന്നത് ഹലാലായ സാമ്പത്താണ്. ഇത് തന്നെയാണ് മദ്‌ഹബിലെ പ്രബലമായ അഭിപ്രായം.

وَالْحَاصِلُ أَنَّهُ إنْ عَلِمَ أَرْبَابَ الْأَمْوَالِ وَجَبَ رَدُّهُ عَلَيْهِمْ، وَإِلَّا فَإِنْ عَلِمَ عَيْنَ الْحَرَامِ لَا يَحِلُّ لَهُ وَيَتَصَدَّقُ بِهِ بِنِيَّةِ صَاحِبِهِ، وَإِنْ كَانَ مَالًا مُخْتَلِطًا مُجْتَمِعًا مِنْ الْحَرَامِ وَلَا يَعْلَمُ أَرْبَابَهُ وَلَا شَيْئًا مِنْهُ بِعَيْنِهِ حَلَّ لَهُ حُكْمًا، وَالْأَحْسَنُ دِيَانَةً التَّنَزُّهُ عَنْهُ.....وَمُفَادُهُ الْحُرْمَةُ وَإِنْ لَمْ يَعْلَمْ أَرْبَابُهُ وَيَنْبَغِي تَقْيِيدُهُ بِمَا إذَا كَانَ عَيْنَ الْحَرَامِ لِيُوَافِقَ مَا نَقَلْنَاهُ، إذْ لَوْ اخْتَلَطَ بِحَيْثُ لَا يَتَمَيَّزُ يَمْلِكُهُ مِلْكًا خَبِيثًا، لَكِنْ لَا يَحِلُّ لَهُ التَّصَرُّفُ فِيهِ مَا لَمْ يُؤَدِّ بَدَلَهُ

 ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,5/99

(قَوْلُهُ اكْتَسَبَ حَرَامًا إلَخْ) تَوْضِيحُ الْمَسْأَلَةِ مَا فِي التَّتَارْخَانِيَّة حَيْثُ قَالَ: رَجُلٌ اكْتَسَبَ مَالًا مِنْ حَرَامٍ ثُمَّ اشْتَرَى فَهَذَا عَلَى خَمْسَةِ أَوْجُهٍ: أَمَّا إنْ دَفَعَ تِلْكَ الدَّرَاهِمَ إلَى الْبَائِعِ أَوَّلًا ثُمَّ اشْتَرَى مِنْهُ بِهَا أَوْ اشْتَرَى قَبْلَ الدَّفْعِ بِهَا وَدَفَعَهَا، أَوْ اشْتَرَى قَبْلَ الدَّفْعِ بِهَا وَدَفَعَ غَيْرَهَا، أَوْ اشْتَرَى مُطْلَقًا وَدَفَعَ تِلْكَ الدَّرَاهِمَ، أَوْ اشْتَرَى بِدَرَاهِمَ أُخَرَ وَدَفَعَ تِلْكَ الدَّرَاهِمَ. قَالَ أَبُو نَصْرٍ: يَطِيبُ لَهُ وَلَا يَجِبُ عَلَيْهِ أَنْ يَتَصَدَّقَ إلَّا فِي الْوَجْهِ الْأَوَّلِ، وَإِلَيْهِ ذَهَبَ الْفَقِيهُ أَبُو اللَّيْثِ، لَكِنْ هَذَا خِلَافُ ظَاهِرِ الرِّوَايَةِ فَإِنَّهُ نَصَّ فِي الْجَامِعِ الصَّغِيرِ: إذَا غَصَبَ أَلْفًا فَاشْتَرَى بِهَا جَارِيَةً وَبَاعَهَا بِأَلْفَيْنِ تَصَدَّقَ بِالرِّبْحِ. وَقَالَ الْكَرْخِيُّ: فِي الْوَجْهِ الْأَوَّلِ وَالثَّانِي لَا يَطِيبُ، وَفِي الثَّلَاثِ الْأَخِيرَةِ يَطِيبُ، وَقَالَ أَبُو بَكْرٍ: لَا يَطِيبُ فِي الْكُلِّ، لَكِنْ الْفَتْوَى الْآنَ عَلَى قَوْلِ الْكَرْخِيِّ دَفْعًا لِلْحَرَجِ عَنْ النَّاسِ اهـ. وَفِي الْوَلْوَالِجيَّةِ: وَقَالَ بَعْضُهُمْ: لَا يَطِيبُ فِي الْوُجُوهِ كُلِّهَا وَهُوَ الْمُخْتَارُ، وَلَكِنْ الْفَتْوَى الْيَوْمَ عَلَى قَوْلِ الْكَرْخِيِّ دَفْعًا لِلْحَرَجِ لِكَثْرَةِ الْحَرَامِ

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,5/235]



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment