Wednesday, 29 October 2025

അഖീഖ : മസ്‌അലകൾ

 

നബി ﷺ തങ്ങൾ പറഞ്ഞു: കുട്ടിയോടൊപ്പം അവന്റെ അഖീഖയും ഉണ്ട്. അതിനാല്‍ അവന്റെ പേരില്‍ നിങ്ങള്‍ രക്തം ഒഴുക്കുകയും, അവന്റെ മേല്‍ നിന്ന് മ്ലേഛത നീക്കുകയും ചെയ്യുക.(ബുഖാരി )

അഖീഖ നൽകൽ  മുസ്തഹബ്ബാണ്.

കുട്ടി ജനിച്ച് ഏഴാം ദിവസമാണ് ഏറ്റവും ശ്രേഷ്ഠമായ സമയം എന്തെങ്കിലും കാരണത്താൽ ഏഴാം ദിവസം അത് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ പതിനാലാം ദിവസം ചെയ്യണം. പതിനാലാം ദിവസം കഴിഞ്ഞില്ലെങ്കിൽ ഇരുപത്തിയൊന്നാം ദിവസം ചെയ്യണം. ഇരുപത്തിയൊന്നാം ദിവസം അഖീഖ കഴിഞ്ഞില്ലെങ്കിൽ അതിനുശേഷം അഖീഖ അറുക്കാവുന്നതാണ്‌.

അഖീഖ അറുക്കുമ്പോൾ ജനനത്തീയതി അനുസരിച്ച് ഏഴാം ദിവസം അത് ചെയ്യുന്നതാണ് ശ്രേഷ്ടം. അതായത് ജനനം വെള്ളിയാഴ്ചയാണെങ്കിൽ അടുത്ത വ്യാഴാഴ്ച അഖീഖ അറുക്കണം. ഏഴാം ദിവസത്തിന് മുമ്പ് അറുത്താലും മതിയാകുന്നതാണ്.

ആൺകുട്ടിക്ക് രണ്ട് രണ്ടാടുകൾ  പെൺകുട്ടിക്ക് ഒരു ആട് അറുക്കലാണ് ഏറ്റവും ശ്രേഷ്ഠമായ രൂപം. നപുംസകതിന് ഒരാടാണെങ്കിലും സൂക്ഷ്മത രണ്ടാടാണ്. 

ഒന്നിനെ അറുക്കാൻ കഴിവുള്ളവന് ഒന്നിനെ തന്നെ അറുത്താൽ മതിയാകും. രണ്ട് ആട് അറുത്തു നൽകുന്നതിന് സാമ്പത്തിക വിശാലത ഇല്ലെങ്കിൽ ഒരാടിനെ അറുത്താൽ മതിയാകും. സുന്നത്ത് ലഭിക്കുന്നതാണ്. എന്നാൽ ഒരാടിൽ ഒന്നിലധികം കുട്ടികളെ കരുതൽ ശരിയാവില്ല. അഖീഖ ലഭിക്കില്ല.

അഖീഖ കണിശമായി നിർവഹിക്കേണ്ട നിർബന്ധ ബാധ്യതയല്ല. അറുത്തില്ലെങ്കിലും ഒരു കുഴപ്പവുമില്ല. അറുത്താൽ പ്രതിഫലം ലഭിക്കുന്നതാണ്. കഴിവുണ്ടായിട്ടും അറുക്കാതിരിക്കൽ മക്കളിൽ അനുസരണക്കേട് ഉണ്ടാകാൻ കാരണമാണന്ന് ഉലമാക്കൾ എഴുതിയിരിക്കുന്നു.

ആടിന്റെ പ്രായം കുറഞ്ഞത് ഒരു വയസ്. ഒരു ദിവസം പോലും കുറയരുത്. പോത്ത് പോലെയുള്ള വലിയ മൃഗങ്ങൾ രണ്ടു വയസ്സ് പൂർത്തിയായിരിക്കണം.

ഒട്ടകം, പശു, പോത്ത്, എരുമ  തുടങ്ങിയ ഉളുഹിയ്യത് അനുവദനീയമായ വലിയ മൃഗത്തിനെയും അഖീഖ അറുക്കൽ അനുവദനീയമാണ്.

വലിയ മൃഗത്തിൽ ഏഴിലൊന്ന് പങ്കാകാവുന്നതാണ്. ഓരോ പങ്കും ഒരാടിന് തുല്യമാണ്. ഓരോ പങ്കും ഓരോരുത്തരുടെ പേരിൽ കരുതാവുന്നതാണ്.

ഉളുഹിയ്യത് അറുക്കുന്ന മൃഗത്തിലെ ഏഴ് ഓഹരികളിൽ നിന്ന് അഖീഖ കരുതാവുന്നതാണ്. ഓരു ഓഹരിയിൽ തന്നെ ഉളുഹിയത്തും അഖീഖയും ശരിയാവില്ല.

ഉളുഹിയ്യത് മൃഗവുമായി ബന്ധപ്പെട്ട നിബന്ധനകളെല്ലാം ഇവിടെയും ബാധകമാണ്. 

ഉളുഹിയത്തുമായി ബന്ധപ്പെട്ട പരാമർശിക്കപ്പെട്ട എല്ലാ ന്യൂനതകളിൽ നിന്നും അഖീഖത്തിന്റെ മൃഗവും സുരക്ഷിതമായിരിക്കേണ്ടതാണ്.

അഖീഖ നൽകപ്പെടാത്തവർക്ക് പ്രായപൂർത്തി ആയതിനുശേഷം സ്വന്തം പേരിൽ അറുക്കൽ മുസ്തഹബ്ബാണ്. വീട്ടിലെ മറ്റ് മുതിർന്നവർക്ക് വേണ്ടിയും അവരുടെ അനുവാദത്തോടെ അറുക്കാവുന്നതാണ്.

കുട്ടി ഏതു നാട്ടിലാണോ ആ നാട്ടിൽ തന്നെ അഖീഖ അറുക്കലാണ് നല്ലത്. മറ്റൊരു നാട്ടിലും അനുവദനീയമാണ്.

കുട്ടിയുടെ മുടി കളയുന്നതിന് മുമ്പ് അറുക്കൽ മുസ്തഹബ്ബാണ്.

അറുക്കുന്നയാൾ بِسْمِ اللَّهِ وَاَللَّهُ أَكْبَرُ اللَّهُمَّ لَكَ وَإِلَيْكَ عَقِيقَةُ فُلَانٍ ദുആ ചെയ്യൽ സുന്നത്തുണ്ട്.

അറവിന്റെ സമയത്ത് രക്ഷിതാവിന് 

اَللّٰهُمَّ هذِہٖ عَقِیْقَةُ ابْنِيْ فَإِنَّ دَمَهَا بِدَمِهٖ وَلَحْمَهَا بِلَحْمِهٖ وَعَظْمَهَا بِعَظْمِهٖ وَجِلْدَهَا بِجِلْدِہٖ وَشَعْرَهَا بِشَعْرِہٖ، اَللّٰهُمَّ اجْعَلْهَا فِدَاءً لِابْنِيْ مِنَ النَّارِ

എന്ന് ദുആ ചെയ്യൽ നല്ലതാണ്.(പെൺകുട്ടിയാണെങ്കിൽ اِبْنِي എന്നതിന് പകരം بِنْتِي എന്നും هِ എന്ന് മാറ്റി ها എന്നും പറയണം)

അറവിനുള്ള ഏറ്റവും നല്ല സമയം പകലിന്റെ തുടക്കത്തിലെ പ്രഭാത സമയമാണ് ( കറാഹത് സമയത്തിനു ശേഷം). 

അറുത്ത മൃഗത്തിന്റെ രക്തം കുട്ടിയുടെ തലയിൽ പുരട്ടാൻ പാടില്ല കറാഹത്താണ്.

മൃഗത്തിന്റെ അസ്ഥി പൊട്ടിക്കാതിരിക്കലും അസ്ഥി സന്ധികൾ വേർപ്പെടുത്താതിരിക്കലും മുസ്തഹബ്ബാണ്. ആവശ്യഘട്ടത്തിൽ ഒടിക്കുന്നതിന് പ്രശ്നമില്ല. 

അഖീഖയുടെ മാംസം മൂന്ന് ഭാഗങ്ങളായി വിഭജിക്കൽ മുസ്തഹബ്ബാണ്. ഒരു ഭാഗം സാധുക്കൾക്ക് സ്വദഖ ചെയ്യുക. സാധുക്കൾക്ക് പാചകം ചെയ്തു കൊടുക്കൽ പ്രത്യേകം സുന്നത്താണ്. ഒരു ഭാഗം അയൽക്കാർക്കും ബന്ധുക്കൾക്കും നൽകുക. ഒരു ഭാഗം വീട്ടിലെ ആവശ്യത്തിന് ഉപയോഗിക്കുക.

അഖീഖയുടെ മാംസം സൽക്കാരത്തിനായി തയ്യാറാക്കി ആളുകളെ ക്ഷണിക്കൽ അനുവദനീയമാണ്. കൂടാതെ വിവാഹ വലീമയുടെ ക്ഷണത്തിൽ അഖീഖ, ഉളുഹിയ്യ മാംസം ഉപയോഗിക്കാനും അനുവാദമുണ്ട്.

അഖീഖ മാംസം മുസ്ലിം അമുസ്ലിം സമ്പന്നൻ ദരിദ്രൻ വിത്യാസമില്ലാതെ ഭക്ഷിക്കൽ അനുവദനീയമാണ്.

അഖീഖ നേർച്ച ആക്കിയാൽ അറവ് നിർബന്ധമാവുന്നതാണ്. ആ മാംസം മുഴുവനും മുസ്ലീ സാധുക്കൾക്ക് സ്വദഖ ചെയ്യൽ നിർബന്ധമാണ് സ്വന്തമായി ഒന്നും ഉപയോഗിക്കൽ അനുവദനീയമല്ല.

അഖീഖ മാംസം മധുരം ചേർത്ത് പാചകം ചെയ്യൽ മുസ്തഹബ്ബാണ്. 

ഏഴാം ദിവസത്തിന് മുമ്പ് കുട്ടി മരണപ്പെട്ടാലും അഖീഖ മുസ്തഹബ്ബാണ്.

يستحب لمن ولد له ولد أن يسميه يوم أسبوعه ويحلق رأسه ويتصدق عند الأئمة الثلاثة بزنة شعره فضةً أو ذهباً، ثم يعق عند الحلق عقيقة إباحة على ما في الجامع المحبوبي، أو تطوعاً على ما في شرح الطحاوي، وهي شاة تصلح للأضحية تذبح للذكر والأنثى سواء فرق لحمها نيئاً أو طبخه بحموضة أو بدونها مع كسر عظمها أو لا، واتخاذ دعوة أو لا، وبه قال مالك. وسنها الشافعي وأحمد سنةً مؤكدةً شاتان عن الغلام، وشاةً عن الجارية، غرر الأفكار ملخصاً، والله تعالى أعلم

رد المحتار: (336/6، ط: دار الفکر)

الْعَقِيقَةُ عَنْ الْغُلَامِ وَعَنْ الْجَارِيَةِ وَهِيَ ذَبْحُ شَاةٍ فِي سَابِعِ الْوِلَادَةِ وَضِيَافَةِ النَّاسِ وَحَلْقِ شَعْرِهِ مُبَاحَةٌ لَا سُنَّةٌ وَلَا وَاجِبَةٌ

(الفتاوى الهندية 5/442)

وَأَمَّا الْغُلَامُ فَيُحْتَمَلُ أَنْ يَكُونَ أَقَلُّ النَّدْبِ فِي حَقِّهِ عَقِيقَةً وَاحِدَةً وَكَمَالُهُ ثِنْتَانِ، وَالْحَدِيثُ يَحْتَمِلُ أَنَّهُ لِبَيَانِ الْجَوَازِ فِي الِاكْتِفَاءِ بِالْأَقَلِّ

[الملا على القاري ,مرقاة المفاتيح شرح مشكاة المصابيح ,7/2689]n

وَيُسَنُّ عَنْ الذَّكَرِ شَاتَانِ مُسْتَوِيَتَانِ وَعَنْ الْأُنْثَى وَاحِدَةٌ وَعَنْ الْخُنْثَى الْمُشْكِلِ وَاحِدَةٌ وَالِاحْتِيَاطُ ثِنْتَانِ وَيُسَنُّ أَنْ يَقُولَ الذَّابِحُ بِسْمِ اللَّهِ وَاَللَّهُ أَكْبَرُ اللَّهُمَّ لَكَ وَإِلَيْكَ عَقِيقَةُ فُلَانٍ لِخَبَرٍ وَرَدَ وَيُكْرَهُ لَطْخُ رَأْسِ الْمَوْلُودِ مِنْ دَمِهَا

[ابن عابدين، العقود الدرية في تنقيح الفتاوى الحامدية، ٢١٣/٢]

وَلَا يَكُونُ فِيهِ دُونَ الْجَذَعِ مِنْ الضَّأْنِ وَالثَّنِيِّ مِنْ الْمَعْزِ وَلَا يَكُونُ فِيهِ إلَّا السَّلِيمَةُ مِنْ الْعُيُوبِ؛ لِأَنَّهُ إرَاقَةُ دَمٍ شَرْعًا كَالْأُضْحِيَّةِ وَلَوْ قَدَّمَ يَوْمَ الذَّبْحِ قَبْلَ يَوْمِ السَّابِعِ أَوْ أَخَّرَهُ عَنْهُ جَازَ إلَّا أَنَّ يَوْمَ السَّابِعِ أَفْضَلُ وَالْمُسْتَحَبُّ أَنْ يَفْصِلَ لَحْمَهَا وَلَا يَكْسِرَ عَظْمَهَا تَفَاؤُلًا بِسَلَامَةِ أَعْضَاءِ الْوَلَدِ وَيَأْكُلُ وَيُطْعِمُ وَيَتَصَدَّقُ

[ابن عابدين، العقود الدرية في تنقيح الفتاوى الحامدية، ٢١٢/٢]

وَيَقُولُ عِنْدَ ذَبْحِهِ اللَّهُمَّ هَذِهِ عَقِيقَةُ ابْنِي، فَإِنَّ دَمَهَا بِدَمِهِ وَلَحْمَهَا بِلَحْمِهِ وَعَظْمَهَا بِعَظْمِهِ وَجِلْدَهَا بِجِلْدِهِ وَشَعْرَهَا بِشَعْرِهِ اللَّهُمَّ اجْعَلْهَا فِدَاءً لِابْنِي مِنْ النَّارِ

[ابن عابدين، العقود الدرية في تنقيح الفتاوى الحامدية، ٢١٣/٢]

وَالْأَوْلَى فِعْلُهَا صَدْرَ النَّهَارِ عِنْدَ طُلُوعِ الشَّمْسِ بَعْدَ وَقْتِ الْكَرَاهَةِ لِلتَّبَرُّكِ بِالْبُكُورِ

[ابن عابدين، العقود الدرية في تنقيح الفتاوى الحامدية، ٢١٣/٢]

وَيُسَنُّ أَنْ يَعُقَّ عَنْ نَفْسِهِ مَنْ بَلَغَ وَلَمْ يُعَقَّ عَنْهُ وَحُكْمُهَا كَأَحْكَامِ الْأُضْحِيَّةِ إلَّا أَنَّهُ يُسَنُّ طَبْخُهَا وَبِحُلْوٍ تَفَاؤُلًا بِحَلَاوَةِ أَخْلَاقِ الْمَوْلُودِ وَحَمْلُ لَحْمِهَا مَطْبُوخًا لِلْفُقَرَاءِ وَلَا بَأْسَ بِنَدْبِهِمْ إلَيْهَا وَتُعْطَى الْقَابِلَةُ رِجْلَهَا لِأَمْرِهِ - عَلَيْهِ الصَّلَاةُ وَالسَّلَامُ - فَاطِمَةَ - رَضِيَ اللَّهُ عَنْهَا - بِإِعْطَائِهَا إيَّاهَا وَالْيُمْنَى أَوْلَى وَلَا يُكْسَرُ عَظْمُهَا، وَإِنْ كُسِرَ لَمْ يُكْرَهْ

[ابن عابدين، العقود الدرية في تنقيح الفتاوى الحامدية، ٢١٣/٢]



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment