Sunday, 12 October 2025

ഭർത്താവ് മരണപ്പെട്ട് ഇദ്ധ അനുഷ്ഠിക്കുന്ന സ്ത്രീ അവരും ഭർത്താവിന്റെ ഉമ്മയും മാത്രമാണ് വീട്ടിലുള്ളത് . അഞ്ചുദിവസത്തേക്ക് ഭർത്താവിന്റെ ഉമ്മ അവിടെനിന്ന് മാറിനിൽക്കാൻ ഉദ്ദേശിക്കുന്നു. ഈ അവസരത്തിൽ ഒറ്റക്കായത് കൊണ്ട് അവരുടെ സ്വന്തം വീട്ടിൽ പോയി അഞ്ച് ദിവസം ഇദ്ധ അനുഷ്ഠിച്ച് തിരിച്ചു വരൽ അനുവദനീയമാണോ ?

 

ഇദ്ദ അനുഷ്ടിക്കുന്ന സമയത്ത് സ്ത്രീക്ക് ഷറഇയ്യായ കാരണമില്ലാതെ വീട് വിട്ട് പോകൽ അനുവദനീയമല്ല. പറയപ്പെട്ട ചോദ്യത്തിലെ സ്ത്രീക്ക്‌ ഒറ്റയ്ക്ക് നിൽക്കാനുള്ള ഭയമോ മറ്റെന്തെങ്കിലും ശക്തമായ കാരണങ്ങൾ കൊണ്ടോ വീട്ടിൽ ഒറ്റക്ക് നിൽക്കാൻ സാധിക്കാത്ത സാഹചര്യമാണെങ്കിൽ അവളുടെ സ്വന്തം വീട്ടിൽ പോയി ബാക്കി ഇദ്ധയുടെ കാലാവധി പൂർത്തിയാക്കൽ അനുവദനീയമാണ്. ഇദ്ധ കഴിയാതെ അവളുടെ വീട്ടിൽ നിന്നും ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങൽ അനുവദനീയമല്ല. കാരണത്തിന്റെ പേരിൽ ഇദ്ധയുടെ സമയത്ത് വീട് മാറേണ്ടി വന്നാൽ അവിടെത്തന്നെ ബാക്കി സമയം പൂർത്തിയാക്കൽ നിർബന്ധമാണ്. അങ്ങനെ സാഹചര്യം ഉള്ള വീട്ടിലേക്കാണ് അവൾ മാറേണ്ടത്.

(وَتَعْتَدَّانِ) أَيْ مُعْتَدَّةُ طَلَاقٍ وَمَوْتٍ (فِي بَيْتٍ وَجَبَتْ فِيهِ) وَلَا يَخْرُجَانِ مِنْهُ (إلَّا أَنْ تُخْرَجَ أَوْ يَتَهَدَّمَ الْمَنْزِلُ، أَوْ تَخَافُ) انْهِدَامَهُ، أَوْ (تَلَفَ مَالِهَا، أَوْ لَا تَجِدَ كِرَاءَ الْبَيْتِ) وَنَحْوَ ذَلِكَ مِنْ الضَّرُورَاتِ فَتَخْرُجُ لِأَقْرَبِ مَوْضِعٍ إلَيْهِ،.....قَوْلُهُ: وَنَحْوَ ذَلِكَ) مِنْهُ مَا فِي الظَّهِيرِيَّةِ: لَوْ خَافَتْ بِاللَّيْلِ مِنْ أَمْرِ الْمَيِّتِ وَالْمَوْتِ وَلَا أَحَدَ مَعَهَا لَهَا التَّحَوُّلُ - وَالْخَوْفُ شَدِيدٌ - وَإِلَّا فَلَا

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٥٣٦/٣]

وَإِذَا انْتَقَلَتْ لِعُذْرٍ يَكُونُ سُكْنَاهَا فِي الْبَيْتِ الَّذِي انْتَقَلَتْ إلَيْهِ بِمَنْزِلَةِ كَوْنِهَا فِي الْمَنْزِلِ الَّذِي انْتَقَلَتْ مِنْهُ فِي حُرْمَةِ الْخُرُوجِ عَنْهُ؛ لِأَنَّ الِانْتِقَالَ مِنْ الْأَوَّلِ إلَيْهِ كَانَ لِعُذْرٍ فَصَارَ الْمَنْزِلُ الَّذِي انْتَقَلَتْ إلَيْهِ كَأَنَّهُ مَنْزِلُهَا مِنْ الْأَصْلِ فَلَزِمَهَا الْمُقَامُ فِيهِ حَتَّى تَنْقَضِيَ الْعِدَّةُ

[ بدائع الصنائع في ترتيب الشرائع ,3/206 ]



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment