Wednesday, 29 October 2025

സംസം വെള്ളം നജസ് വൃത്തിയാക്കൽ അനുവദനീയമാണോ?


സംസം വെള്ളം ഉപയോഗിച്ച് നജസ് നീക്കം ചെയ്യലും ശൗച്യം ചെയ്യലും കറാഹത്താണ്. ചെറിയ വലിയ അശുദ്ധികളിൽ നിന്നും ശുദ്ധിയാകാൻ വേണ്ടി സംസം വെള്ളം ഉപയോഗിച്ച് കുളിക്കലും കറാഹത്താണ്.

 ബർക്കത്തിന് വേണ്ടി വുളു ചെയ്യലും കുളിക്കലും അനുവദനീയമാണ്. സംസമല്ലാതെ മറ്റ് വെള്ളമൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ മേൽ പറയപ്പെട്ട ആവശ്യങ്ങൾക്ക്‌ അത് ഉപയോഗിക്കാവുന്നതാണ്. കിണറ്റിലോ മറ്റോ ഉള്ള സംസം കലർത്തപ്പെട്ട വെള്ളത്തിൽ ഈ വിധികൾ ഒന്നും ബാധകമല്ല. അതെല്ലാം സാധാരണ പോലെ തന്നെ ഉപയോഗിക്കാവുന്നതാണ്.

يجوز الاغتسال والتوضؤ بماء زمزم إن كان على طهارة للتبرك فلا ينبغي أن يغتسل به جنب ولا محدث ولا في مكان نجس ولا يستنجي به ولا يزال به نجاسة حقيقة وعن بعض العلماء تحريم ذلك, وقيل: إن بعض الناس استنجى به فحصل له باسور

[الطحطاوي، حاشية الطحطاوي على مراقي الفلاح شرح نور الإيضاح، صفحة ٢٢]

وَلَوْ حَلَفَ عَلَى مَاءٍ مِنْ مَاءِ زَمْزَمَ لَا يَشْرَبُ مِنْهُ شَيْئًا فَصُبَّ عَلَيْهِ مَاءٌ مِنْ غَيْرِهِ كَثِيرًا حَتَّى صَارَ مَغْلُوبًا فَشَرِبَهُ يَحْنَثُ لِمَا ذَكَرْنَا مِنْ أَصْلِهِ أَنَّ الشَّيْءَ لَا يَصِيرُ مُسْتَهْلَكًا بِجِنْسِهِ وَلَوْ صَبَّهُ فِي بِئْرٍ أَوْ حَوْضٍ عَظِيمٍ لَمْ يَحْنَثْ قَالَ لِأَنِّي لَا أَدْرِي لَعَلَّ عُيُونَ الْبِئْرِ تَغُورُ بِمَا صُبَّ فِيهَا وَلَا أَدْرِي لَعَلَّ الْيَسِيرَ مِنْ الْمَاءِ الَّذِي صُبَّ فِي الْحَوْضِ الْعَظِيمِ لَمْ يَخْتَلِطْ بِهِ كُلِّهِ

[الكاساني، بدائع الصنائع في ترتيب الشرائع، ٦٣/٣]



മുഫ്തി ഹാഫിസ് അബ്റഹ്‌മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment