Wednesday, 29 October 2025

ഇദ്ധയുടെ സമയത്ത് ഉപജീവനത്തിന് മറ്റു മാർഗമില്ലാത്ത സാഹചര്യത്തിൽ സ്ത്രീ ജോലിക്ക് വേണ്ടി പുറത്തു പോകുന്നതിന്റെ വിധി ?

 

ഇദ്ദയുടെ കാലയളവിൽ ഗുരുതരമായ ശാരീരികമോ സാമ്പത്തികമോ ആയ ഉപദ്രവങ്ങൾ ഭയപ്പെടുന്ന സാഹചര്യത്തിൽ അല്ലാതെ ഒരു സ്ത്രീക്ക് വീട്ടിൽ നിന്ന് പുറത്തുപോകൽ അനുവദനീയമല്ല.  അതിനാൽ നിങ്ങളുടെ ജോലിയിൽ നിന്ന് അവധിയെടുത്ത് ഇദ്ദയുടെ കാലയളവ് വീട്ടിൽ ചെലവഴിക്കാൻ കഴിയുമെങ്കിൽ ഇദ്ദ സമയത്ത് ജോലിക്ക് പോകാൻ അനുവാദമില്ല. ചെലവുകൾക്ക് ഒരു ക്രമീകരണമൊന്നും ഇല്ലെങ്കിൽ ചെലവുകൾ നിറവേറ്റാനുള്ള ഏക മാർഗം ജോലിക്ക് പോകലാണെങ്കിൽ അത്തരം സാഹചര്യത്തിൽ പകൽ സമയത്ത് പരമാവധി പർദ്ദ സൂക്ഷിച്ച് ആവശ്യമുള്ളത്ര സമയം പുറത്തുപോകാൻ അനുവാദമുണ്ട്. രാത്രിയാകുന്നതിന് മുമ്പ് വീട്ടിലേക്ക് മടങ്ങൽ നിർബന്ധമാണ്.

قَوْلُهُ وَمُعْتَدَّةُ الْمَوْتِ تَخْرُجُ يَوْمًا وَبَعْضَ اللَّيْلِ) لِتَكْتَسِبَ لِأَجْلِ قِيَامِ الْمَعِيشَةِ؛ لِأَنَّهُ لَا نَفَقَةَ لَهَا حَتَّى لَوْ كَانَ عِنْدَهَا كِفَايَتُهَا صَارَتْ كَالْمُطَلَّقَةِ فَلَا يَحِلُّ لَهَا أَنْ تَخْرُجَ لِزِيَارَةٍ وَلَا لِغَيْرِهَا لَيْلًا وَلَا نَهَارًا

وَالْحَاصِلُ أَنَّ مَدَارَ الْحِلِّ كَوْنُ خُرُوجِهَا بِسَبَبِ قِيَامِ شُغْلِ الْمَعِيشَةِ فَيَتَقَدَّرُ بِقَدْرِهِ فَمَتَى انْقَضَتْ حَاجَتُهَا لَا يَحِلُّ لَهَا بَعْدَ ذَلِكَ صَرْفُ الزَّمَانِ خَارِجَ بَيْتِهَا كَذَا فِي فَتْحِ الْقَدِيرِ

[ابن نجيم ,البحر الرائق شرح كنز الدقائق ومنحة الخالق وتكملة الطوري ,4/166]



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment