നജസ് കലരാത്ത എല്ലാ തരത്തിലുള്ള മൈലാഞ്ചിയും പുരട്ടുന്നത് സ്ത്രീകൾക്ക് അനുവദനീയമാണ്. മൈലാഞ്ചി പുരട്ടിയതിനുശേഷം അവശേഷിക്കുന്ന നിറം വുളു, കുളി യുടെ വെള്ളത്തിനെ തടയുന്നില്ല. എന്നിരുന്നാലും ഉണങ്ങിയ മൈലാഞ്ചി കൈകളിൽ അവശേഷിച്ചാൽ വുളു ശരിയാവില്ല. കാരണം അത് ശരീരത്തിൽ വെള്ളം എത്തുന്നത് തടയുന്നു. ഇപ്പൊ വിപണിയിലുള്ള ചക്കര,പാട്ട മൈലാഞ്ചി പുരട്ടിയ ശേഷം കൈ കഴുകുമ്പോൾ നിറത്തിനൊപ്പം ഒരു നേർത്ത പാളി രൂപം കൊള്ളുന്നു. പിന്നീട് നിറം മങ്ങാൻ തുടങ്ങുമ്പോൾ നേർത്ത പാളി തൊലിയായി വേർപെടുത്തുന്നു. അത്തരം മൈലാഞ്ചി പുരട്ടിയ ശേഷം വുളു, കുളി ശരിയാകുന്നതാണ്. കാരണം ഉണങ്ങിയ മൈലാഞ്ചി കഴുകി കളഞ്ഞതിന് നിറം മാത്രം അവശേഷിക്കുന്നുവെങ്കിൽ അത് ശരീരത്തിൽ വെള്ളം എത്തുന്നത് തടയുന്നില്ല.(ഫതാവ ബിന്നൂരി)
തേയില, ശർക്കര, ജീരകം മുതലായ വസ്തുക്കൾ ഉപയോഗിച്ചിട്ടാണ് ഈ മൈലാഞ്ചി നിർമ്മിക്കുന്നതെന്ന് മനസ്സിലാവുന്നു.
Hydrophilic + Sticky = Stain (Porous-Stain) (chatgpt) ഇത് കറ കൈയിലോ വസ്ത്രത്തിലോ പറ്റിയാൽ വെള്ളവും എണ്ണയും പിടിക്കുന്നു waterproof ലെയർ പോലെ പ്രവർത്തിച്ച് വള്ളം എത്തുന്നതിനെ തടയുന്നില്ല. അനുഭവത്തിലും അത് വെള്ളവും എണ്ണയും പിടിക്കുന്ന, കയ്യിലെ വിയർപ്പ് പുറത്തേക്ക് വരുന്ന നിലയിലാണ് മനസ്സിലായിട്ടുള്ളത്. വെള്ളം ചേരാത്ത നിലയിലുള്ള ലയർ അവിടെ ഉണ്ടെങ്കിൽ ഇത് സംഭവിക്കുന്നതല്ല.
(وَلَا يَمْنَعُ) الطَّهَارَةَ (وَنِيمٌ) أَيْ خُرْءُ ذُبَابٍ وَبُرْغُوثٍ لَمْ يَصِلْ الْمَاءُ تَحْتَهُ (وَحِنَّاءٌ) وَلَوْ جُرْمَهُ بِهِ يُفْتَى (وَدَرَنٌ وَوَسَخٌ) عَطْفُ تَفْسِيرٍ وَكَذَا دُهْنٌ وَدُسُومَةٌ (وَتُرَابٌ) وَطِينٌ وَلَوْ (فِي ظُفْرٍ مُطْلَقًا) أَيْ قَرَوِيًّا أَوْ مَدَنِيًّا فِي الْأَصَحِّ بِخِلَافِ نَحْوِ عَجِينٍ......(قَوْلُهُ: بِهِ يُفْتَى) صَرَّحَ بِهِ فِي الْمُنْيَةِ عَنْ الذَّخِيرَةِ فِي مَسْأَلَةِ الْحِنَّاءِ وَالطِّينِ وَالدَّرَنِ مُعَلِّلًا بِالضَّرُورَةِ. قَالَ فِي شَرْحِهَا وَلِأَنَّ الْمَاءَ يَنْفُذُهُ لِتَخَلُّلِهِ وَعَدَمِ لُزُوجَتِهِ وَصَلَابَتِهِ، وَالْمُعْتَبَرُ فِي جَمِيعِ ذَلِكَ نُفُوذُ الْمَاءِ وَوُصُولُهُ إلَى الْبَدَنِ
[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ١٥٤/١]
മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment