ചിട്ടി ഒരു കൂട്ടായ്മയുടെ അംഗങ്ങൾക്ക് തുല്യമായി പണം എത്തിക്കുന്നതിനുള്ള സാമ്പത്തിക സംവിധാനവും പരസ്പരമുള്ള സഹായസഹകരണവുമാണ്. ഇന്ന് സർവ്വസാധാരണമായി ജനങ്ങൾക്കിടയിൽ വ്യത്യസ്ത രൂപങ്ങളിലുള്ള ചിട്ടികൾ കാണാൻ സാധിക്കും. ചില നാടുകളിൽ കുറിയെന്നും ഇതിന് പേര് പറയാറുണ്ട്.
അടിസ്ഥാന നിയമങ്ങൾ
ചിട്ടി നടത്തിപ്പുകാരന്റെ ഉത്തരവാദിത്വം:
- അംഗങ്ങളെ ചിറ്റിയിൽ ചേർക്കുന്നതിനുമുമ്പ് അവരുടെ പൂർണ്ണമായ പരിചയം/വിവരം മനസ്സിലാക്കണം. ആവശ്യമായാൽ, ഓരോ അംഗത്തോടും രണ്ട് സാക്ഷികളെ കൂടി ആവശ്യപ്പെടാം.
അംഗങ്ങളുടെ വിധി
- ചിട്ടിയിൽ തുക ലഭിക്കുന്ന വ്യക്തി കടക്കാരന്റെ വിധിയാണ്.
- തുക ലഭിക്കാത്തിടത്തോളം മറ്റു അംഗങ്ങൾ കടം കൊടുത്തവരുടെ വിധിയാണ്. അതായത് എല്ലാ അംഗങ്ങളും പരസ്പരം ഒരാൾക്കൊരാൾ കടക്കാരനും കടം കൊടുക്കുന്നവരും എന്ന നിലയിലാണ്.
- ഏറ്റവും അവസാനം തുക കിട്ടുന്ന അംഗം വെറും കടം കൊടുക്കുന്നവന്റെ വിധിയെ ബാധിക്കു. അയാൾ കടക്കാരനല്ല.
നഷ്ടം വരുന്ന ചിട്ടി:
- ഒരാളെങ്കിലും സാമ്പത്തിക നഷ്ടം ഏറ്റെടുക്കുന്ന രീതിയിലുള്ള ചിട്ടി അനുവദനീയമല്ല.
- ലാഭ-നഷ്ടം കലർന്ന (പണം നഷ്ടപ്പെടാൻ സാധ്യതയുള്ള) ചിട്ടി അനുവദനീയമല്ല.
- ജനപ്രിയമായ പല ചിട്ടി രീതികളും സാമ്പത്തിക നഷ്ടം സംഭവിക്കുന്ന രൂപത്തിൽ അനുവദനീയമല്ല.
നഷ്ടമോ ലാഭമോ ഇല്ലാത്ത ചിട്ടി
- ആർക്കും നഷ്ടമോ അധിക സാമ്പത്തിക ലാഭമോ ഇല്ലെങ്കിൽ, അത്തരം ചിട്ടി അനുവദനീയമാണ്.
പിഴ\പെനാൽറ്റി
- ചിട്ടി പണം വൈകി അടക്കുന്നതിന്റെ പേരിൽ പിഴ (fine/penalty) ഈടാക്കാൻ പാടില്ല. അനുവദനീയമല്ല
നടത്തിപ്പുകാരന്റെ അവകാശങ്ങൾ:
- ചിട്ടിയിൽ ആദ്യത്തെയോ രണ്ടാം ചിട്ടിയോ നറുക്കെടുപ്പ് ഇല്ലാതെ തന്നെ അംഗങ്ങളുടെ സമ്മതത്തോടെ എടുക്കൽ അനുവദനീയമാണ്.
- തന്റെ സേവനത്തിന് സർവീസ് ചാർജ് എന്ന നിലയ്ക്ക് അംഗങ്ങളുടെ പരസ്പര ധാരണ പ്രകാരം ഫീസ് നിശ്ചയിക്കാം.
- എന്നാൽ നടത്തിപ്പുകാരൻ തന്നെ ചിട്ടിയിൽ അംഗമാണെങ്കിൽ വേതനം വാങ്ങൽ അനുവദനീയമല്ല.
- ഫീസ് വാങ്ങണമെങ്കിൽ ചിട്ടിയിൽ പങ്കാളിയാകരുത്.
- ഫീസ് അനാവശ്യമായി കൂടുതലാകാൻ പാടില്ല (അന്യായം ഉണ്ടാവരുത്).
- വേതനത്തിൽ എല്ലാ അംഗങ്ങൾക്കും തുല്യമായ പങ്ക് ഉണ്ടാകണം. ആർക്കും കുറവോ കൂടുതലോ ആക്കരുത്.
പാരിതോഷികം/സമ്മാനം
- നടത്തിപ്പുകാരൻ അംഗങ്ങൾക്ക് സമ്മാനം നൽകാൻ ആഗ്രഹിക്കുന്നുവെങ്കിൽവ്യവസ്ഥയില്ലാതെ സന്തോഷത്തോടെ നൽകാം.
പ്രധാന വിഷയങ്ങളിൽ
- ചിട്ടിയുടെ കാലയളവിൽ എന്തെങ്കിലും പ്രധാന വിഷയങ്ങൾ സംഭവിച്ചാൽ നടത്തിപ്പുകാരൻ എല്ലാ അംഗങ്ങളോടും ആലോചിച്ച് പരിഹരിക്കണം.
- അംഗങ്ങളെ കൂട്ടിച്ചേർക്കുന്നതിനായി ബ്രോക്കറുടെ സേവനം ഉപയോഗിക്കാം. അവനു കൂലി അല്ലെങ്കിൽ കമ്മീഷൻ കൊടുക്കാം.(ചിട്ടിയുടെ പൈസയിൽ നിന്ന് നൽകരുത് )
- നറുക്കെടുപ്പ് പൂർണ്ണമായും സത്യസന്ധമായിരിക്കണം
- ചിട്ടിയിൽ പങ്കെടുക്കുന്നവർ അവരുടെ പണം നിശ്ചയിച്ച സമയത്തിന് മുമ്പ് അടക്കാൻ ശ്രമിക്കണം
- ഓരോ അംഗവും സ്വന്തം സഹോദരന്റെ (മറ്റൊരു അംഗത്തിന്റെ) താൽപര്യം മുൻനിർത്തണം.
- ആരുടെ പേരാണ് നറുക്കെടുപ്പിൽ വന്നതോ മറ്റൊരംഗം അവനോട് തന്റെ ആവശ്യത്തെക്കുറിച്ച് പറഞ്ഞാൽ അവൻ കഴിയുന്നത്ര സഹായിക്കാൻ ശ്രമിക്കണം.
- ആരും ചിട്ടി നടക്കുന്ന കാലയളവിൽ ആരും ഒഴിവാകരുത്. അങ്ങനെ ചെയ്താൽ എല്ലാവർക്കും ബുദ്ധിമുട്ടുണ്ടാകും.
- ഒഴിവാകാൻ നിർബന്ധമായാൽ ഒരു പകരക്കാരനെ കൊണ്ടുവന്ന് മാത്രമേ ഒഴിവാക്കാൻ പാടുള്ളൂ.
ചിട്ടിയുടെ ചില രൂപങ്ങൾ
- ലേലക്കുറി (ഉദാ: കെഎസ്എഫ്ഇ)
പത്തു ലക്ഷംരൂപ ചിട്ടി
50 ആളുകൾ
50 അടവുകൾ
20,000 രൂപ വെച്ച്മാസം
35% വരെ കുറച്ചു വിളിക്കാം
അങ്ങിനെ വിളിച്ചെടുത്താൽ
ബാക്കി ആറര ലക്ഷം രൂപ
മൊത്തം രൂപയുടെ
1% സർവീസ് ചാർജ്
2% gst യും കട്ട് ചെയ്ത്
ബാക്കി 620,000രൂപ ചിട്ടി ലഭിച്ച വ്യക്തിക്ക് ചെക്ക് എഴുതി കൊടുക്കുന്നു
ബാക്കിയുള്ള മൂന്നര ലക്ഷത്തിൽ നിന്ന്
ടോട്ടൽ അമൌണ്ടിന്റെ 5% കമ്പനി കമ്മീഷൻ
ബാക്കി 3 ലക്ഷം ഇത് എല്ലാവർക്കും വീതിക്കുന്നു
(ഗുണിക്കണം 50)
ആറായിരം രൂപ
ഇത് അനുവദനീയമല്ല. 620,000രൂപ കിട്ടുന്ന സ്ഥാനത്ത് തിരിച്ചടക്കേണ്ടത് 10 ലക്ഷം രൂപയാണ്. ഇത് തനി പലിശയാണ്.
- എല്ലാ അംഗങ്ങളും തുല്യമായി പണം നിക്ഷേപിക്കുന്നു.ഓരോ മാസവും/വാരവും ഒരാള്ക്ക് മുഴുവൻ തുക കിട്ടുന്നു. അവസാനം എല്ലാർക്കും തങ്ങളുടെ അടവിന് തുല്യമായ പണം കിട്ടും. നടത്തിപ്പുകാരൻ ഫീസ് എടുക്കുന്നില്ല (അല്ലെങ്കിൽ, നേരിട്ട് എല്ലാവരും സമ്മതിച്ച് ( ചിട്ടിയിൽ അംഗമല്ലാത്ത നടത്തിപ്പുകാരൻ) ചെറിയ സർവീസ് ഫീസ് മാത്രം) അതിനാൽ അനുവദനീയം
- ഓരോ തവണയും കിട്ടുന്ന തുകയിൽ നിന്ന് നടത്തിപ്പുകാരൻ ഒരു ശതമാനം പിടിച്ചെടുക്കുന്നു.അത് പലിശ പോലെയാകും. ഹറാമാണ്.
- നറുക്കെടുപ്പിലൂടെ നടക്കുന്ന ചിട്ടി അംഗങ്ങളിൽ നിന്ന് ഒരാളുടെ പേര് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നു.
നഷ്ടം/ലാഭം ഇല്ലാതെ, എല്ലാർക്കും ഒടുവിൽ തുല്യമായി പണം കിട്ടും.ഇത് അനുവദനീയമാണ്
- അംഗം സമയം പാലിച്ച് പണം കൊടുത്തില്ലെങ്കിൽ പിഴ (fine/interest) ഈടാക്കുന്നു.ഇത് പലിശയുടെ രൂപം ആകുന്നു ഹറാം.
അവലംബം : ജദീദ് ഫിഖ്ഹീ മസാഇൽ, ജവാഹിറേ ഷരീഅ
മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment