Friday 26 January 2024

സ്ത്രീകൾ നിസ്കരിക്കുമ്പോൾ നിസ്കാര കുപ്പായം ധരിക്കണമെന്നുണ്ടോ? കാൽപ്പാദവും, മുൻകൈകളും, മുഖവും വെളിവാക്കാമോ ?

 

സ്ത്രീയുടെ മുഖവും രണ്ട് മുൻ കൈയ്യും ഒഴികെയുള്ള ശരീര ഭാഗം മുഴുവൻ ഔറത്താണ്. അവളുടെ കാൽപാദം ഔറത്താണ് എന്നത് ഇത് വ്യക്തമായി അറിയിക്കുന്നു. കാൽപാദം ഔറത്ത് അല്ല എന്ന ഒരു അഭിപ്രായവും അതാണ് പ്രഭലമെന്നും ഹിദായയിൽ പറഞ്ഞിട്ടുണ്ട്. 

കാൽ പാദം ഔറത്താണെന്ന അഭിപ്രായമാണ് പ്രബലം എന്ന അഭിപ്രായവും ഉണ്ട്.(അല്ലുബാബ് പേ:32). കാൽപാദം അടക്കം മറയണമെങ്കിൽ നിസ്കാര കുപ്പായം തന്നെ ധരിക്കണമല്ലോ. ആയതിനാൽ കാൽപാദം  ഉൾപ്പെടെ മറയുന്ന നിസ്കാര കുപ്പായം ധരിക്കുന്നതാണ് നല്ലത്. മുഖവും മുൻ കൈയും തുറന്നിടാം.

No comments:

Post a Comment