Sunday 21 January 2024

ജലജീവികളിൽ ചത്ത് പൊങ്ങിയതല്ലാത്ത മത്സ്യം മാത്രമേ ഭക്ഷിക്കൽ അനുവദനീയമാകൂ" ഇങ്ങനെ വരുമ്പോൾ തോട്ട /നഞ്ച് മുതലായവ ഉപയോഗിച്ച് പിടിക്കുന്ന മത്സ്യം ഹലാൽ ആവില്ലേ ? അവകൾ ചത്തു പൊങ്ങിയതിന് ശേഷം ആണല്ലോ നമുക്ക് ലഭിക്കുന്നത്.

 

ചത്തുപൊങ്ങിയ മത്സ്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് കാരണങ്ങളൊന്നുമില്ലാതെ സ്വയം മരണപ്പെട്ട് വെള്ളത്തിന് മുകളിൽ പൊങ്ങിക്കിടക്കുന്ന മത്സ്യം എന്നതാണ്. (അൽ ഇനായ ശർഹുൽ ഹിദായ പേ:  ). മത്സ്യം സ്വയം മരണപ്പെട്ടത് ആണെങ്കിൽ അതിന്റെ വയറുഭാഗം മുകളിലേക്ക് ആയ നിലയിലാണ് വെള്ളത്തിൽ പൊങ്ങിക്കിടക്കുക. വയറുഭാഗം അടിയിലേക്ക് ആയ നിലയിൽ ചത്തുപൊങ്ങിക്കിടക്കുന്ന മത്സ്യം ഭക്ഷിക്കൽ അനുവദനീയവുമാണ്. വെള്ളത്തിന്റെ ചൂട്, തണുപ്പ് നിമിത്തമോ വെള്ളത്തിൽ തടഞ്ഞു വെച്ചത് നിമിത്തമോ എന്തെങ്കിലും വസ്തുക്കൾ ഇട്ടതു കൊണ്ടോ മത്സ്യം മരണപ്പെട്ടാൽ അത് ചത്തുപൊങ്ങിയ ഇനത്തിൽ പെട്ടതല്ല.  കാരണം കൊണ്ട് മരണപ്പെട്ടതാണ്. (ഹാശിയതു റദ്ദിൽ മുഹ്താർ 5/618) തോട്ട/ നഞ്ച് തുടങ്ങി മത്സ്യ ബന്ധനത്തിന് ഉപയോഗിക്കുന്ന ഏതു മാർഗ്ഗവും ആ മത്സ്യങ്ങളുടെ മരണത്തിനു കാരണമാകുന്നതുകൊണ്ട് അത്തരത്തിൽ ലഭിക്കുന്ന മത്സ്യങ്ങൾ ചത്തുപൊങ്ങിയ ഇനത്തിൽ പെട്ടതല്ല.


No comments:

Post a Comment