Saturday 6 January 2024

അസ്വ് ർ വാങ്കിൽ ശാഫിഈ ഹനഫീ മദ്ഹബുകളിൽ ഒരു മണിക്കൂറിലധികം വ്യാത്യാസം വരാനുള്ള കാരണമെന്താണ് ?

 

ഒരു വസ്തുവിന്റെ നിഴൽ അതിനോളം വലിപ്പം ആയാൽ ളുഹ്റിന്റെ സമയം ശാഫിഈ മദ്ഹബ് അനുസരിച്ച് അവസാനിക്കുന്നതാണ്.  നിഴൽ അതിന്റെ ഇരട്ടി ആകുന്നതുവരെ ഹനഫീ മദ്ഹബ് അനുസരിച്ച് ളുഹ്റിന്റെ സമയം ശേഷിക്കുന്നതുണ്. ഉച്ചസമയത്തെ ചൂടിന്റെ കാഠിന്യം കഴിഞ്ഞതിനുശേഷം അന്തരീക്ഷം തണുക്കുമ്പോൾ നിങ്ങൾ ളുഹ്റ് നിസ്കരിക്കുക എന്ന ഹദീസിനെയാണ് ഒരു വസ്തുവിന്റെ നിഴൽ അതിനോളം ആയതിനുശേഷവും ളുഹ്റിന്റെ സമയം ബാക്കിയുണ്ടെന്നതിന് ഇമാം ഹനീഫ(റ) അവലംബിച്ചത്. (ഹാശിയതു ത്വഹ്ത്വാവീ പേ:176). മിഅ്റാജ് രാത്രിയിൽ നിസ്കാരം നിർബന്ധമായതിനെത്തുടർന്ന് ജിബ്‌രീൽ അലൈഹിസ്സലാം തിരുനബിസല്ലല്ലാഹു അലൈഹി വസല്ലമയോടൊപ്പം നിസ്കരിച്ച രണ്ട് ദിവസങ്ങളിൽ രണ്ടാം ദിവസം ളുഹ്ർ നിസ്കരിച്ചത് ഒരു വസ്തുവിന്റെ നിഴൽ അതിനോളം ആകുന്നതിന്റെ തൊട്ട് മുമ്പാണ് എന്ന ഹദീസിനെ ഇമാം ശാഫിഈ (റ)വും അവലംബമാക്കി. രണ്ട് വ്യത്യസ്ത ഹദീസുകളുടെ അടിസ്ഥാനത്തിൽ ളുഹ്റിന്റെ സമയം എപ്പോൾ അവസാനിക്കും എന്നതിൽ വന്ന് അഭിപ്രായഭിന്നത കാരണം അസ്വറിന്റെ സമയം എപ്പോൾ ആരംഭിക്കും എന്നതിലും അഭിപ്രായവ്യത്യാസമുണ്ടായി. തന്നിമിത്തം ഹനഫീ ശാഫിഈ മദ്ഹബുകളിലെ അസ്വ് റിന്റെ സമയ ആരംഭത്തിൽ ഏകദേശം ഒരു മണിക്കൂർ വ്യത്യാസം ഉണ്ടായി.

No comments:

Post a Comment