Monday 15 January 2024

സഹ്'വിന്റെ സുജൂദ് ഒന്നാക്കൽ

 

സഹ്'വിന്റെ സുജൂദ് ഒരെണ്ണം നിർവ്വഹിച്ചു നിറുത്താൻ പറ്റുമോ? ഒന്നു ചെയ്ത‌ാൽ രണ്ടാമത്തേതും ചെയ്തു പൂർത്തിയാക്കേണ്ടതുണ്ടോ? 

സഹ്'വിന്റെ സുജൂദ് ഇടയിൽ ഇരുത്തമുള്ള രണ്ടു സുജൂദാണ്. അതിനാൽ ഒരെണ്ണം ചെയ്തു നിറുത്തിയാൽ അതു സഹ്'വിന്റെ സുജൂദാകുകയില്ല. എങ്കിലും ഒരെണ്ണം ചെയ്‌തതുകൊണ്ടു രണ്ടാമത്തേതു കൂടി നിർവ്വഹിച്ച് അതിനെ പൂർത്തിയാക്കൽ നിർബന്ധമൊന്നുമില്ല. കാരണം, ഈ സുജൂദ് ഒരു സുന്നത്തു മാത്രമാണ്. അതിൽ പ്രവേശിച്ചതു കൊണ്ട് നിർവ്വഹിച്ചു പൂർത്തിയാക്കൽ നിർബന്ധമാകുകയില്ല. എന്നാൽ നമസ്കാരത്തിൽ ആദ്യമേ ഒന്നുമാത്രം നിർവ്വഹിക്കണമെന്നു കരുതി ഒരുസുജൂദു ചെയ്‌തു നിറുത്തിയാൽ നമസ്കാരം ബാത്വിലാകുമെന്നോർക്കേണ്ടതാണ്. (തുഹ്ഫ:2-198, 199)

മൗലാനാ നജീബ്‌ ഉസ്‌താദ്‌ മമ്പാട് -പ്രശ്നോത്തരം: | 2005 ജൂലൈ  

No comments:

Post a Comment