Friday 26 January 2024

ഞങ്ങളുടെ നാടുകളിൽ മയ്യിത്ത് കുളിപ്പിക്കൽ പെണ്ണാണെങ്കിൽ രണ്ട് മണിക്കൂറും ആണാണെങ്കിൽ അതിൽ താഴയും സമയം എടുക്കുന്നു. ഇത് ശെരിയായ രീതിയാണോ? മയ്യിത്ത് കുളിപ്പിക്കലിന് എത്ര സമയം വരെ ആകാം.

 

മയ്യിത്ത് കുളിപ്പിക്കാനുള്ള സ്ഥലവും വെള്ളവും തയ്യാറാക്കിയതിനുശേഷമാണല്ലോ മയ്യിത്തിനെ കുളിപ്പിക്കാൻ കൊണ്ടുപോകുക. കുളിപ്പിക്കാനായി തയ്യാറാക്കിയ കട്ടിലിൽ മയ്യത്തിനെ കിടത്തുക,  ഒരു തുണികൊണ്ടു മൂടിയിടുക, വസ്ത്രം ധരിച്ചിട്ടുണ്ടെങ്കിൽ  മയ്യിത്തിനെ മൂടിയ വസ്ത്രത്തിന്റെ അടിയിലൂടെ അത് അഴിച്ചു മാറ്റുക, വായയിൽ വെള്ളം കൊപ്ലിക്കുക, മൂക്കിൽ വെള്ളം കയറ്റി ചീറ്റുക എന്നിവ രണ്ടും ഒഴിവാക്കിക്കൊണ്ട് മയ്യിത്തിന് വുളൂഅ് ചെയ്യിപ്പിക്കുക, ശേഷം തല മുതൽ കാല് വരെ വെള്ളം ഒഴിക്കുക, തലയിലേയും താടിയിലേയും മുടികൾ സോപ്പ് പോലത്തത് ഉപയോഗിച്ച് കഴുകുക, പിന്നീട് മയ്യിത്തിനെ ഇടതുഭാഗത്തേക്ക് ചരിച്ച് കിടത്തിക്കൊണ്ട് തല മുതൽ കാലു വരെ വെള്ളം ഒഴിച്ച് കഴുകുക, ശേഷം മയ്യിത്തിനെ വലതുഭാഗത്തേക്ക് ചരിച്ച് കിടത്തിക്കൊണ്ട് തല മുതൽ കാല് വരെ വെള്ളമൊഴിച്ച് കഴുകുക, അതിനുശേഷം മയ്യിത്തിന്റെ തല ഉയർത്തി ചാരി ഇരുത്തി കൊണ്ട് വയറ് പതുക്കെ തടകുക. അപ്പോൾ വല്ല അവശിഷ്ടങ്ങളും പുറപ്പെട്ടെങ്കിൽ അത് കഴുകുകയും ചെയ്യുക. പിന്നീട് തോർത്തുകയും ചെയ്യുക.(മുഖ്തസ്വറുൽ ഖുദൂരി പേ: 84-84).

ഇത്രയുമാണ് മയ്യിത്ത് കുളിപ്പിക്കുന്നതിന്റെ പൂർണ്ണരൂപം. ഇത്രയും ചെയ്യുന്നതിന് മയ്യിത്ത് ആണായാലും പെണ്ണായാലും പത്ത് മിനിറ്റ് മുതൽ അരമണിക്കൂർ വരെ സമയമേ ആവശ്യമുള്ളൂ. അതിലധികം അനാവശ്യമാണ്. ഈ രീതിയിൽ കുളിപ്പിച്ചതിന് ശേഷം അവിടെവച്ച് തന്നെയാണ് മയ്യിത്ത് കഫൻ ചെയ്യേണ്ടത്. അതിന് പത്ത് മുതൽ ഇരുപത് മിനിറ്റ് വരെ സമയം ആവശ്യമായി വരും. ഇക്കാര്യങ്ങൾ സാവധാനം നിർവഹിച്ചാൽ തന്നെ ഒരു മണിക്കൂറിനുള്ളിൽ പൂർത്തിയാക്കാവുന്നതാണ്. കുളിപ്പിക്കാൻ അധികം സമയമെടുത്താൽ മയ്യിത്ത് മറവ് ചെയ്യൽ പിന്തുണതാണ്. അത് പാടില്ലല്ലോ.

No comments:

Post a Comment