Friday 26 January 2024

തഹ് രീമ്, തൻസീഹ് എന്നിങ്ങനെ രണ്ട് കറാഹത്തുകളാണല്ലോ. ഇവ രണ്ടിൻ്റെയും ഇടയിലുള്ള വ്യത്യാസം ഉദാഹരണ സഹിതം വിശദീകരിക്കാമോ ?

 

ഒരു കാര്യം ഉപേക്ഷിക്കണമെന്ന് കൽപ്പന ഖണ്ഡിതമായ  തെളിവുകളെ കൊണ്ടാണെങ്കിൽ അത് ഹറാമും ഖണ്ഡിതമല്ലാത്ത തെളിവുകളെ കൊണ്ടാണെങ്കിൽ അത് തഹ് രീമിന്റെ കറാഹത്തുമാണ്. ഉപേക്ഷിക്കൽ ഉത്തമമായ കാര്യം ആണ് തന്സീഹിന്റെ കറാഹത്ത്. തഹ് രീമിന്റെ കറാഹത്ത് ആയ കാര്യം പ്രവർത്തിക്കുന്നത് കുറ്റകരവും ശിക്ഷയുള്ളതുമാണ്. തന്സീഹിന്റെ കറാഹത്തായ കാര്യം ചെയ്യൽ അനുവദനീയമായതും ചെയ്തതുകൊണ്ട് ശിക്ഷ ഇല്ലാത്തതും ചെയ്യാതിരുന്നാൽ പ്രതിഫലം ലഭിക്കുന്നതും ആണ്. (തൽവീഹ് 1/20).

വുളൂഅ് ചെയ്യുമ്പോൾ മുഖത്തും മറ്റും  വെള്ളം കൊണ്ട് അടിക്കുന്നത് തൻസീഹിന്റെ കറാഹത്താണ്. അവയവങ്ങൾ മൂന്നിലധികം തവണ കഴുകുന്നതും അമിതമായി വെള്ളം ഉപയോഗിക്കുന്നതും തഹ് രീമിന്റെ കറാഹത്തുമാണ്. വുളൂഅ് ചെയ്യുന്നതിനുവേണ്ടി വഖ്ഫ് ചെയ്ത പള്ളികളിലെയും മറ്റും വെള്ളത്തിൽ നിന്ന് ഇങ്ങനെ ചെയ്യൽ ഹറാമാണ്. (റദ്ദുൽ മുഹ്താർ 1/142)

No comments:

Post a Comment