Friday 19 January 2024

ജാരസന്താനത്തിൻ്റെ അഖീഖത്ത്?

 

അഖീഖത്തറുക്കൽ കുട്ടിയുടെ രക്ഷിതാവിനുള്ള സുന്നത്താണല്ലോ? ബാപ്പയില്ലാത്ത ജാരസന്താനങ്ങൾക്കുവേണ്ടി അഖീഖത്തറക്കൽ സുന്നത്തില്ലേ? ഉണ്ടെങ്കിൽ ആരാണ് നടത്തേണ്ടത്? ഇതു കുട്ടിയും മാതാവും വഷളാകുന്നതിനു വഴിവയ്ക്കുകയില്ലേ? 


പ്രസവിക്കപ്പെട്ട കുട്ടി നിർധനനാണെങ്കിൽ ആരാണോ ആ കുട്ടിക്ക് ചെലവ് കൊടുക്കേണ്ടത് ആ രക്ഷിതാവാണ് അഖീഖത്തറക്കേണ്ടത്. ജാരസന്താനത്തിൻ്റെ കാര്യത്തിൽ ഉമ്മയാണ് കുട്ടിയുടെ സംരക്ഷണച്ചുമതലയുള്ള രക്ഷിതാവ്. ഉമ്മ പ്രസ്തുത കുട്ടിയെത്തൊട്ട് അഖീഖത്തറക്കലും സുന്നത്താണ്. ഇതുകൊണ്ട് കുട്ടിയും മാതാവും വഷളാകേണ്ടതില്ല. രഹസ്യമായി ഉമ്മ അതു നിർവ്വഹിച്ചാൽ മതിയല്ലോ. (തുഹ്ഫ:9-370,371).

മൗലാനാ നജീബുസ്താദ് മമ്പാട് - ചോദ്യോത്തരം || ജൂലൈ 2008

No comments:

Post a Comment