Friday 26 January 2024

നിസ്കാരത്തിൽ ഇമാം മൂന്ന് ആയത്തുകളിൽ അധികം റക്അത്തിൽ ഓതി. അതിന് ശേഷം ബാക്കി ഭാഗം മറന്നു. തുടർന്ന് നിസ്കരിക്കുന്ന ആൾ അത് ഓർമ്മപ്പെടുത്തി ഓതികൊടുത്തു. ഇമാം അത് കേട്ട് ബാക്കി ഓതി പൂർത്തിയാക്കി. എന്നാൽ ഇത് കൊണ്ട് നിസ്കാരത്തിന് ഭംഗം വരുമോ ?

 

ഇമാമിന് ഖിറാഅത്ത് മറന്നപ്പോൾ മഅ്മൂമ് അത് ഓതിക്കൊടുത്താൽ നിസ്കാരം ബാത്വിലാകുന്നതല്ല. കാരണം അത് നിസ്കാരത്തിനെ നന്നാക്കലാണ്. എന്നാൽ ഇമാമ് മറ്റൊരായത്ത് ഓതി തുടങ്ങിയ ശേഷം ഇമാമിന് മറന്ന ഭാഗം മഅ്മൂമ് ഓതിക്കേൾപ്പിക്കുകയും അതുകേട്ട് ഇമാം ഓതുകയും ചെയ്താൽ രണ്ടാളുടെയും നിസ്കാരം നഷ്ടപ്പെടുന്നതാണ്. (അൽ ഹിദായ പേ:62). എന്നാൽ നിസ്കാരം ബാത്വിലാകുന്നതല്ലെന്ന് പറഞ്ഞവരും ഉണ്ട്. (അൽ ബിനായ 2/138, അൽ ബഹ്റുർറാഇഖ് 4/11)

No comments:

Post a Comment