Saturday 6 January 2024

നോമ്പ് തുറക്ക് ക്ഷണിച്ചു. ക്ഷണിച്ച വീട്ടിൽ പോയി. എന്നാൽ നോമ്പ് തുറന്നത് പള്ളിയിൽ നിന്നാണ്. എന്നാൽ ഈ വീട്ടുകാർക്ക് പ്രതിഫലം ലഭിക്കുമോ ?

 

നോമ്പ് തുറപ്പിക്കുന്നതിന്റെ മഹത്വം വിശദീകരിക്കുന്ന നിരവധി ഹദീസുകളുണ്ട്. മൻ ഫത്വറ സ്വാഇമൻ من فطّر صائما എന്നാണ് പ്രസ്തുത ഹദീസുകളിലെ പ്രയോഗം. നോമ്പുകാരനെ നോമ്പ് തുറക്കുന്നവനാക്കി എന്നാണ് ഈ വാചകത്തിന്റെ അർത്ഥമെന്ന് ഹനഫീ മദ്ഹബ്കാരനായ ഇമാം മുല്ലാ അലിയ്യുനിൽ ഖാരി വിശദീകരിച്ചിട്ടുണ്ട്(മിർഖാത്ത് 6/302).

നോമ്പ് തുറക്കുന്നവനാക്കുക എന്നതുകൊണ്ടുദ്ദേശിക്കുന്നത് നോമ്പ് തുറക്കാനുള്ള ഭക്ഷണം നൽകി എന്നാണെന്ന് അദ്ദേഹം വീണ്ടും വിശദീകരിച്ചിട്ടുണ്ട്. നോമ്പ് തുറക്കുന്നവർക്ക് വയറ് നിറയെ ഭക്ഷണം നൽകാൻ ഞങ്ങൾക്കെല്ലാവർക്കും കഴിയില്ലല്ലോ നബിയേ എന്ന് സ്വഹാബിമാരിൽ ഒരാൾ പറയുകയും പരിഹാരം ആരായുകയും ചെയ്ത സംഭവവും ചില ഹദീസുകളിലുണ്ട്. എങ്കിൽ ഒരിറക്ക് പാലോ ഒരു ഈത്തപ്പഴമോ ഒരിറക്ക് വെള്ളമോ നൽകി നോമ്പ് തുറപ്പിക്കട്ടെ എന്ന് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ പരിഹാരം നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. നോമ്പ് തുറപ്പിക്കുകയും വയറുനിറയെ ഭക്ഷണം നൽകുകയും ചെയ്യുന്നവർക്കും ഭക്ഷണം നൽകാതെ വെറും നോമ്പു തുറപ്പിക്കുന്നവർക്കും വെവ്വേറെ പ്രതിഫലവും നബിസല്ലല്ലാഹു അലൈഹിവസല്ലം വാഗ്ദാനം ചെയ്യുകയും ചെയ്തു (മിർഖാത്ത് 6/261). 

ആരുടെ ഭക്ഷണം കൊണ്ടാണോ നോമ്പ് തുറന്നത് അയാൾക്കാണ് നോമ്പ് തുറപ്പിച്ചതിന്റെ പ്രതിഫലം എന്നാണ് ഈ വിശദീകരണങ്ങളിൽ നിന്ന് മനസ്സിലാകുന്നത്. നോമ്പ് തുറന്നതിന് ശേഷം  ഭക്ഷണം നൽകുന്നതിന്റെ പ്രതിഫലം മറ്റൊന്നാണ്.

No comments:

Post a Comment