Friday 26 January 2024

യാത്രയുടെ നിയ്യത്ത് ശരിയാകാൻ എതൊക്കെനിബന്ധനകൾ പാലിക്കണം. യാത്രക്കാരൻ ഖസ്ർ ആക്കി നിസ്ക്കരിക്കേണ്ടത് എപ്പോൾ മുതലാണ് ?

 

മൂന്ന് രാത്രിയും പകലും കരയിൽ സഞ്ചരിക്കൽ ആവശ്യമാകുന്ന ദൂരത്തുള്ള ഒരു നിശ്ചിത സ്ഥലം ലക്ഷ്യമാക്കിയ യാത്രയിലാണ് നിസ്കാരം ഖസ്ർ ആക്കൽ നിർബന്ധമാകുന്നത്. പ്രസ്തുത യാത്രക്കാരൻ തന്റെ സ്ഥിരതാമസ നാട്ടിലെ വീടുകളും കെട്ടിടങ്ങളും മറ്റും ഉൾക്കൊള്ളുന്ന അതിർത്തി വിട്ട് കടന്നത് മുതൽ നിസ്കാരം ഖസ്ർ ആക്കൽ നിർബന്ധമാണ്. ഒരു നിശ്ചിത പ്രദേശത്ത് പതിനഞ്ച് ദിവസമോ അതിലധികമോ താമസിക്കാൻ കരുതിയാൽ ആ നാടിന്റെ അതിർത്തി കടന്നത് മുതൽ നിസ്കാരം ഖസ്ർ ആക്കാൻ പാടില്ല. പൂർത്തിയാക്കി നിസ്കരിക്കണം. യാത്രക്കാരൻ ലക്ഷ്യസ്ഥാനത്ത് എത്തുകയും തന്റെ ആവശ്യം നാളെ നടക്കും മറ്റന്നാൾ നടക്കും അടുത്താഴ്ച നടക്കും എന്നിങ്ങനെയുള്ള അവസ്ഥയിൽ എത്രകാലം അവിടെ താമസിച്ചാലും അക്കാലമത്രയും  നിസ്കാരം ഖസ്ർ ആക്കുകയാണ് വേണ്ടത്. (അല്ലുബാബ് പേ: 52). 

യാത്രക്കാരൻ തന്റെ സ്ഥിര താമസ സ്ഥലത്തിന്റെ അതിർത്തിയിൽ പ്രവേശിച്ചാൽ യാത്ര അവസാനിച്ചതായി കണക്കാക്കും. അത് മുതൽ നിസ്കാരം പൂർത്തിയാക്കി നിസ്കരിക്കണം. മറ്റൊരു സ്ഥലത്തേക്കുള്ള യാത്രാമധ്യേയാണ് തന്റെ നാട്ടിലൂടെ കടന്നു പോകുന്നതെങ്കിലും അവിടെ യാത്ര അവസാനിക്കും. (അല്ലുബാബ് പേ:53). അവിടുന്നങ്ങോട്ട് പുതിയൊരു യാത്രയായി കണക്കാക്കപ്പെടുന്നതാണ്.

മൂന്ന് രാത്രിയും പകലും കരയിൽ സഞ്ചരിക്കുന്ന ദൂരം തൊണ്ണൂറ്റി രണ്ട് കിലോമീറ്റർ ആണെന്ന് ഖാളി മഹ് മൂദുൽ ഹസൻ ബസ്തി ഗണിച്ചെടുത്തതായി മുസാഫിർ കി നമാസ് കാ ബയാൻ പേ: 70 ൽ രേഖപ്പെടുത്തിയിട്ടുണ്ട്.

No comments:

Post a Comment