Sunday 21 January 2024

യാത്രയിൽ ബുദ്ധിമുട്ട് അനുഭവപ്പെടുമെന്ന കാരണത്താൽ മരുന്ന് കഴിച്ച് ആർത്തവം ഒഴിവാക്കുന്നതിൽ തെറ്റുണ്ടോ?

 

അബ്ദുല്ലാഹി ബ്നു  ഉമർ(റ), അത്വാഅ്(റ), അബ്ദുല്ലാഹി ബ്നു അബീ നജീഹ് (റ) എന്നീ മഹാന്മാരോട് ത്വവാഫ് നിർവഹിക്കാനായി മരുന്ന് ഉപയോഗിച്ച് ആർത്തവം അവസാനിപ്പിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ അതിന് കുഴപ്പമില്ലെന്ന് പറഞ്ഞത് ഇമാം അബ്ദുർറസ്സാഖ്(റ)വിന്റെ മുസ്വന്നഫ് എന്ന ഹദീസ് ഗ്രന്ഥത്തിൽ പ്രത്യേക ഒരു അധ്യായം കൊടുത്തുകൊണ്ട് 1219, 1220 എന്നീ ഹദീസുകളിലായി വിശദീകരിച്ചിട്ടുണ്ട്. അബ്ദുല്ലാഹി ബ്നു ഉമർ(റ) അറാക്ക് വൃക്ഷത്തിന്റെ നീര് ഇതിന് മരുന്നായി നിർദ്ദേശിച്ചതായും 1220-ാം ഹദീസിൽ പറയുന്നുണ്ട്.

ആർത്തവം നിർത്താൻ ഗുളിക മരുന്നുകൾ കഴിക്കുന്നത് ദീനിന് എതിരല്ലെങ്കിലും അതുകാരണം സ്ത്രീകൾക്ക് മീശ-താടികൾ കിളിക്കാൻ സാധ്യതയുള്ളതായി ചില മഹാന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.

No comments:

Post a Comment