Friday 26 January 2024

വിത്ത്ർ നിസ്കാരം ഹനഫി മദ്ഹബിൽ വാജിബും ശാഫിഈ മദ്ഹബിൽ സുന്നത്തുമാകാനുള്ള കാരണം എന്താണ്

 

"വിത്ത്ർ നിസ്കാരം ബാധ്യതയാണ്. അത് നിർവഹിക്കാത്തവൻ എന്നിൽ പെട്ടവനല്ല" എന്ന അബുദാവൂദ് (റഹ്) നിവേദനം ചെയ്ത ഹദീസ് ആണ് വിത്ത്ർ നിസ്കാരം നിർബന്ധമാണെന്നതിന്റെ തെളിവ്. ഈ ഹദീസ് ഹാകിം (റഹ്) ഉദ്ധരിക്കുകയും സഹീഹ് ആണെന്ന് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. "സുബ്ഹി ആകുന്നതിനുമുമ്പ് നിങ്ങൾ വിത്റ് നിസ്കരിക്കണം" എന്ന  ഹദീസ് മുസ്ലിം (റഹ്) നിവേദനം ചെയ്തിട്ടുണ്ട് ഈ ഹദീസിലെ കൽപ്പന വിത്ത്ർ നിസ്കാരം നിർബന്ധമാണെന്നതിനുള്ള തെളിവാണ്. (അൽ ബഹ്റുർറാഇഖ് 4/66).

"അഞ്ചുനേരത്തെ നിസ്കാരമല്ലാതെ വേറെ നിർബന്ധമായ നിസ്കാരം ഇല്ല. സുന്നത്ത് നിസ്കാരങ്ങളേ ഉള്ളൂ" എന്ന അർത്ഥത്തിലുള്ള ബുഖാരിയും (റഹ്) മുസ്ലിമും (റഹ്) ഉദ്ധരിച്ച ഹദീസ് ആണ് വിത്റ് നിർബന്ധമല്ല എന്നതിന് തെളിവ്. ചില ഹദീസുകളിൽ വിത്ത്ർ നിർബന്ധമാണെന്ന പരാമർശം ഉള്ളത് വെള്ളിയാഴ്ച കുളിക്കൽ നിർബന്ധമാണ് എന്ന് ചില ഹദീസുകളിൽ ഉള്ളത് പോലെ ശക്തിയായ സുന്നത്താണ് എന്ന അർത്ഥത്തിലാണ്. (തുഹ്ഫ 2/255). ഈ ഹദീസിലെ പരാമർശം ഇസ്ലാമിന്റെ ആദ്യകാലത്താണെന്നും വിത്ത്ർ നിസ്കാരം പിന്നീട് നിർബന്ധമായതാണെന്നുമാണ് ഹനഫീ മദ്ഹബിലെ വ്യാഖ്യാനം. (അൽ ബഹ്റുർറാഇഖ് 4/66).

No comments:

Post a Comment