Monday 15 January 2024

ദുൻയാവിൽ വച്ചു ഭാര്യാഭർത്താക്കളായി മരിച്ചവർ നാളെ സ്വർഗ്ഗത്തിലും ഭാര്യാഭർത്താക്കളാകുമെന്നു പറഞ്ഞു കേൾക്കുന്നു. എങ്കിൽ ദുൻയാവിൽ വച്ചു രണ്ടു ഭർത്താക്കൻമാരുടെ കൂടെ താമസിച്ച (ഒരു ഭർത്താവ് മരിച്ചതിനുശേഷം) സ്ത്രീ ഏതു ഭർത്താവിൻ്റെ ഭാര്യയായിരിക്കും?

 

അവളുടെ ഭർത്താവായാണു രണ്ടുപേരും മരണപ്പെട്ടതെങ്കിൽ രണ്ടാമത്തെ ഭർത്താവുമൊത്താകും സ്വർഗ്ഗത്തിൽ അവൾ കഴിയുക. മരിക്കുമ്പോൾ രണ്ടുപേർക്കും ഭാര്യയായിരുന്നില്ലെങ്കിൽ രണ്ടാമത്തെ ഭർത്താവിന്റെ കൂടെയാണെന്നും അതല്ല, അവളുടെ ഇഷ്ടത്തിനു വിടുമെന്നും പറയാൻ ന്യായമുണ്ട്. ഒന്നാമത്തെയാൾ അവൾ ഭാര്യയായിരിക്കെ മരണപ്പെട്ടയാളും രണ്ടാമത്തെ ഭർത്താവ് വിവാഹമോചനം നടത്തിയയാളുമാണെങ്കിൽ ഹദീസിന്റെ 'ളാഹിർ' പ്രകാരം രണ്ടാമത്തെയാളുടെ കൂടെയാകുമെന്നാണ്. പക്ഷേ, ന്യായപ്രകാരം, ഒന്നാം ഭർത്താവിൻ്റെ കൂടെയാകുമെന്നും. എന്നാൽ രണ്ടു ഭർത്താക്കൻമാരുള്ള ഒരു സ്ത്രീ ആ ഭർത്താക്കളുമായി മരിച്ചുപിരിഞ്ഞതാണെങ്കിൽ രണ്ടുപേരിൽ അവളോടേറ്റവും നന്നായി പെരുമാറിയ ഭർത്താവാരോ അവരുടെ കൂടെയാകും സ്വർഗ്ഗത്തിൽ എന്ന് ഒരു ഹദീസിലുണ്ട്. പക്ഷേ, ആ ഹദീസ് ദുർബ്ബലമാണ്. (തുഹ്ഫ:3-141.)

മൗലാനാ നജീബ്‌ ഉസ്‌താദ്‌ മമ്പാട് - പ്രശ്നോത്തരം: |  1/29   [27] 

No comments:

Post a Comment