Friday 26 January 2024

വാങ്കിൽ രണ്ട് ഹയ്യ അലയിൽ എങ്ങനെയാണ് തിരിയേണ്ടത് ?

 

വലത്തോട്ട് തിരിഞ്ഞ ശേഷം ഹയ്യ അല സ്വലാഹ് എന്ന്  രണ്ട് പ്രാവശ്യം പറയുകയും പിന്നീട് ഇടത്തോട്ട് തിരിഞ്ഞ ശേഷം ഹയ്യ അലൽ ഫലാഹ് രണ്ട് തവണ പറയുകയും ചെയ്യുക. (ഫിഖ്ഹുൽ ഇബാദത്ത് പേ: 73, ശറഹുൽ വിഖായ 1/219).

വലതുഭാഗത്തേക്ക് തിരിഞ്ഞിട്ട് ഒന്നാമത്തെ ഹയ്യ അല സ്വലാഹ് പറയുകയും പിന്നീട് ഇടതുഭാഗത്തേക്ക് തിരിഞ്ഞിട്ട് രണ്ടാമത്തെ ഹയ്യ അല സ്വലാഹ് പറയുകയും വീണ്ടും വലത് ഭാഗത്തേക്ക് തിരിഞ്ഞിട്ട് ഒന്നാമത്തെ ഹയ്യ അലൽ ഫലാഹ് പറയുകയും പിന്നീട് ഇടതുഭാഗത്തേക്ക് തിരിഞ്ഞിട്ട് രണ്ടാമത്തെ ഹയ്യ അലൽ ഫലാഹ് പറയുകയുമാണ് വേണ്ടതെന്ന ഒരഭിപ്രായവും ഉണ്ട്. രണ്ടിനെയും പ്രബലമാക്കിയവരും ഉണ്ട്. (ഫത്ഹുൽ ഖദീർ 1/249)

No comments:

Post a Comment