Thursday 11 January 2024

ഫർളു നിസ്കാരത്തിൻ്റെ സമയം പ്രവേശിച്ചു ,എന്നാൽ അല്പസമയം പിന്തിക്കാൻ ഉദ്ദേശിച്ചു. അങ്ങനെ ഉദ്ദേശിക്കുന്നവൻ സമയം പ്രവേശിച്ച ഉടനെ ''സമയം തീരുംമുമ്പ് നിസ്കരിക്കുമെന്ന് ഉദ്ദേശിക്കൽ'' നിർബന്ധമുണ്ടോ?

 

നമ്മുടെ ഇമാമുകൾക്കിടയിൽ ഭിന്നതയുള്ള മസ്അലയാണിത്. ഇമാം നവവി(റ) തൻ്റെ ശർഹുൽ മുഹദ്ദബിൽ വിവരിക്കുന്നത് ഇങ്ങനെ:

ഒരു നിസ്കാരത്തിൻ്റെ സമയം പ്രവേശിക്കുകയും സമയത്തിൻ്റെ ഇടയിലോ അവസാന സമയത്തോ നിസ്കരിക്കാൻ വേണ്ടി പിന്തിക്കാൻ ഉദ്ദേശിക്കുകയും ചെയ്താൽ , സമയം പ്രവേശിച്ച ഉടനെ'' സമയത്തിൽ നിസ്കരിക്കുമെന്ന് ഉദ്ദേശിക്കൽ '' നിർബന്ധമുണ്ടോ ഇല്ലയോ എന്നതിൽ പ്രസിദ്ധമായ രണ്ടു അഭിപ്രായമുണ്ട്. 

ഒന്ന് : അങ്ങനെ ഉദ്ദേശിക്കൽ നിർബന്ധമില്ല .

രണ്ട്: അങ്ങനെ ഉദ്ദേശിക്കൽ നിർബന്ധമാണ്. ഈ വീക്ഷണപ്രകാരം ഉദ്ദേശിക്കാത്തവൻ സമയത്തിനുള്ളിൽ നിസ്കരിച്ചാലും കുറ്റക്കാരനാകും. എന്നാൽ നിസ്കാരം അദാഅ് തന്നെ. 

ഈ വിവരിച്ച രണ്ടു വീക്ഷണം നിസ്കാരത്തിൽ മാത്രമുള്ളതല്ല. സമയം വിശാലമായ എല്ലാ ഫർളിലും ഉള്ളതാണ്. 

ഇമാം ഗസാലീ (റ) തൻ്റെ മുസ്തസ്ഫാ എന്ന (ഉസൂലുൽ ഫിഖ്ഹിൻ്റ ) ഗ്രന്ഥത്തിൽ സമയം പ്രവേശിച്ച ഉടനെ '''സമയത്തിൽ തന്നെ നിസ്കരിക്കുമെന്ന് ഉദ്ദേശിക്കൽ'' നിർബന്ധമാണെന്ന് ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്. അതാണ് അസ്വഹായ( ഏറ്റവും സ്വഹീഹായ) വീക്ഷണം. (ശർഹുൽ മുഹദ്ദബ് :3/49)

ഇവിടെ عزم എന്നതിൻ്റെ വിവക്ഷ قصد എന്നാണ്.(സമയത്തിനുള്ളിൽ നിസ്കരിക്കുമെന്ന് ഉദ്ദേശിക്കൽ - തീരുമാനിക്കൽ - ) ഇക്കാര്യം ഈ മസ്അല വിവരിച്ച് ഇമാം ബാജുരീ (റ) പ്രസ്താവിച്ചിട്ടുണ്ട് (ബാജൂരീ :1/182)

(ولا يخفى أن العزم هو القصد والتصميم على الفعل (حاشبة الباجوري علي ابن قاسم

പണ്ഡിത ഭിന്നത നമുക്കൊരു അനുഗ്രഹമാണ് . ഇക്കാര്യം തിരുനബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്.

(ﻓﺮﻉ)

ﺇﺫا ﺩﺧﻞ ﻭﻗﺖ اﻟﺼﻼﺓ ﻭﺃﺭاﺩ ﺗﺄﺧﻴﺮﻫﺎ ﺇﻟﻰ ﺃﺛﻨﺎء اﻟﻮﻗﺖ ﺃﻭ ﺁﺧﺮﻩ ﻫﻞ ﻳﻠﺰﻣﻪ اﻟﻌﺰﻡ ﻋﻠﻲ ﻓﻌﻠﻬﺎ ﻓﻴﻪ ﻭﺟﻬﺎﻥ ﻣﺸﻬﻮﺭاﻥ ﻷﺻﺤﺎﺑﻨﺎ ﻓﻲ ﻛﺘﺐ اﻷﺻﻮﻝ ﻭﻣﻤﻦ ﺫﻛﺮﻫﻤﺎ اﻟﻤﺼﻨﻒ ﻓﻲ اﻟﻠﻤﻊ ﻭﻣﻤﻦ ﺫﻛﺮﻫﻤﺎ ﻓﻲ ﻛﺘﺐ اﻟﻤﺬﻫﺐ ﺻﺎﺣﺐ اﻟﺤﺎﻭﻱ ﺃﺣﺪﻫﻤﺎ ﻻ ﻳﻠﺰﻣﻪ اﻟﻌﺰﻡ ﻭاﻟﺜﺎﻧﻲ ﻳﻠﺰﻣﻪ ﻓﺈﻥ ﺃﺧﺮﻫﺎ ﺑﻼ ﻋﺰﻡ ﻭﺻﻼﻫﺎ ﻓﻲ اﻟﻮﻗﺖ ﺃﺛﻢ ﻭﻛﺎﻧﺖ ﺃﺩاء ﻭاﻟﻮﺟﻬﺎﻥ ﺟﺎﺭﻳﺎﻥ ﻓﻲ ﻛﻞ ﻭاﺟﺐ ﻣﻮﺳﻊ ﻭﺟﺰﻡ اﻟﻐﺰاﻟﻲ ﻓﻲ اﻟﻤﺴﺘﺼﻔﻰ ﺑﻮﺟﻮﺏ اﻟﻌﺰﻡ ﻭﻫﻮ اﻷﺻﺢ

(مجموع : ٤٩ / ٣)



എം.എ.ജലീൽ സഖാഫി പുല്ലാര

No comments:

Post a Comment