Saturday 6 January 2024

വഖ്ഫ് ചെയ്യാത്ത സ്ഥലത്ത് ജമാഅത്തായി നിസ്കരിച്ചാൽ കൂലി ലഭിക്കുമോ ?

 

കുട്ടികൾ, ഭാര്യ, മാതാവ്, സഹോദരി  തുടങ്ങി ആരെയെങ്കിലും ഒരാളെ കൂട്ടി വീട്ടിൽ ജമാഅത്തായി നിസ്കരിച്ചാലും ജമാഅത്തിന്റെ പ്രതിഫലം ലഭിക്കുന്നതാണ്. എന്നാൽ പള്ളിയിൽ നിസ്കരിക്കുന്നതിന്റെ പ്രതിഫലം പരിപൂർണമാണ്. പക്ഷേ, ജമാഅത്ത് നിസ്കാരം നിർബന്ധ കർമ്മങ്ങൾക്ക് തുല്യമായ ശക്തിയായ സുന്നത്ത് ആയതിനാൽ ഫുഖഹാഅ് എണ്ണിപ്പറഞ്ഞ കാരണങ്ങളില്ലാതെ ജമാഅത്ത് ഒഴിവാക്കാൻ പാടില്ല.(ഹാശിയതു ത്വഹ്ത്വാവീ പേ:286-287)

No comments:

Post a Comment