Saturday 6 January 2024

രണ്ട് മാസം പ്രായമുള്ള കുഞ്ഞിന് മുലയൂട്ടൽ കാരണം എനിക്ക് നോമ്പ് അനുഷ്ടിക്കാൻ കഴിഞ്ഞില്ല. നോമ്പ് അനുഷ്ടിക്കാത്തതിനാൽ ഞാൻ തെറ്റുകാരി യാകുമോ ? എന്താണ് ഞാൻ ചെയ്യെണ്ടത് ?

 

ഗർഭിണിയും മുലയൂട്ടുന്നവളും സ്വന്തം ശരീരത്തിനോ ഗർഭസ്ഥശിശുവിനോ മുല കുടിക്കുന്ന കുട്ടിക്കോ ആപത്തോ രോഗമോ ഉണ്ടാകുമെന്ന് ഭയന്നാൽ നോമ്പ് ഒഴിവാക്കൽ അനുവദനീയമാണ്. പിന്നീട് ആ നോമ്പുകൾ ഖളാഅ് വീട്ടിയാൽ മതിയാകും. ഫിദ് യ കൊടുക്കേണ്ടതില്ല. പ്രസ്തുത ആപത്തോ രോഗമോ ഉണ്ടാകുമെന്ന ഭയം മുൻ അനുഭവത്തിന്റെയോ ദുർനടപ്പ് അറിയപ്പെട്ടിട്ടില്ലാത്ത യോഗ്യനായ ഒരു മുസ്ലിം ഡോക്ടറുടെ നിർദ്ദേശത്തിന്റെയോ അടിസ്ഥാനത്തിലായിരിക്കണം. 

(ഹാശിയതു ത്വഹ്ത്വാവീ പേ:684-685)


No comments:

Post a Comment