Saturday 6 January 2024

പള്ളികളിലെ പൊതു ഖബറിടങ്ങളിൽ സ്ത്രീകൾ സിയാറത്ത് ചെയ്യുന്നതിൻ്റെ വിധി എന്താണ് ?

 

പുരുഷന്മാരെപ്പോലെ സ്ത്രീകൾക്കും സിയാറത്ത് സുന്നത്തുണ്ടെന്നാണ് പ്രബല അഭിപ്രായം. എന്നാൽ സ്ത്രീകൾ പൊതു ഖബർസ്ഥാനിൽ സിയാറത്തിന് പോകുന്നത് അനുവദനീയമാണോ അതുകൊണ്ട് കുഴപ്പമുണ്ടോ എന്നല്ല ചോദിക്കേണ്ടത് മറിച്ച് അവൾ അങ്ങനെ പുറപ്പെട്ടാൽ അവൾക്ക് എത്രത്തോളം ശാപമുണ്ടാകും എന്നാണ് ചോദിക്കേണ്ടത് എന്ന് ഇമാം ഖാസിയെ ഉദ്ധരിച്ച് തതാർഖാനിയ്യയിൽ വിശദീകരിച്ചിട്ടുണ്ട്. സിയാറത്തിന് പോകാനൊരുങ്ങുന്ന സ്ത്രീകൾക്ക് അല്ലാഹുവിന്റെയും മലക്കുകളുടെയും ശാപം ഉണ്ടാകുന്നതാണ്. അവളെ എല്ലാ വശങ്ങളിൽനിന്നും ശെെത്താന്മാർ പൊതിയുന്നതുമാണ്. ഖബർസ്ഥാനിൽ എത്തിയാൽ മയ്യിത്തിന്റെ ആത്മാവും അവളെ ശപിക്കുന്നതാണ്. മടങ്ങി പോകുന്ന വഴിയിലും അവൾക്ക് അല്ലാഹുവിന്റെ ശാപം ഉണ്ടാകുന്നതാണെന്നും അദ്ദേഹത്തിൽ നിന്ന് ഉദ്ധരിച്ചിട്ടുണ്ട്. സ്ത്രീകൾ സിയാറത്തിന് പോകുന്നത് കറാഹത്താണെന്നും ഈ കാലഘട്ടത്തിൽ ഹറാമാണെന്നും ഇമാം ബദ്റുദ്ദീനിൽ എൈനിയും രേഖപ്പെടുത്തിയിട്ടുണ്ട്. 

(ഹാശിയതു ത്വഹ്ത്വാവീ പേ:619-620)

No comments:

Post a Comment