Friday 26 January 2024

ഖബറിടം കെട്ടി പൊക്കുന്നതിൻ്റെ വിധി എന്താണ് ?

 

ഖബ്ർ സിമൻറ് പോലുള്ള വസ്തുക്കൾ ഉപയോഗിച്ച് കെട്ടുന്നതും അതിനുമുകളിൽ കെട്ടിടം ഉണ്ടാക്കുന്നതും തഹരീമിന്റെ കറാഹത്താണ്. എന്നാൽ കെട്ടിടത്തിനുള്ളിൽ കബറടക്കുന്നത് കറാഹത്തല്ല. ഖബർ ഇടിഞ്ഞു വീഴുന്നതിനെ തൊട്ടും ജീവികളും മറ്റും മാന്തുന്നതിനെ തൊട്ടും സംരക്ഷണമായിട്ട് സിമൻറ് പോലുള്ളവ ഉപയോഗിച്ച് കെട്ടുന്നതുകൊണ്ട് കുഴപ്പമില്ല (ഹാശിയതു ത്വഹ്ത്വാവി പേ: 405). 

പൊതു ഖബർസ്ഥാൻ അല്ലാത്തിടത്ത് ശെെഖന്മാർ, പണ്ഡിതന്മാർ, തങ്ങന്മാർ എന്നിവരുടെ ഖബർ കെട്ടിപ്പൊക്കുന്നത് കറാഹത്ത് അല്ലെന്ന് ഒരു അഭിപ്രായമുണ്ട് (ഹാശിയതു റദ്ദിൽ മുഹ്താർ 2/257)

No comments:

Post a Comment