Friday 26 January 2024

കിടപ്പിലായ രോഗി എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥയിൽ തയമ്മും ചെയ്യുന്നതിന് വേണ്ടി (മണ്ണിൽ അടിക്കുന്നതിന് പകരം) ചുമരിൽ അടിച്ച് തയമ്മും ചെയ്താൽ ശരിയാകുമോ?

 

മണ്ണ്, ചരല്, കല്ല്, കുമ്മായ കല്ല്, ചുണ്ണാമ്പുകല്ല്, (അവ പൊടിച്ചുണ്ടാക്കിയ കുമ്മായം, ചുണ്ണാമ്പ്),  പാഷാണ കല്ല്, (അതിന്റെ പൊടി), മിനുസമുള്ള കല്ല് , ഗന്ധകം, ചെമ്മണ്ണ്, ഖനനം ചെയ്തെടുക്കുന്ന കല്ലുകൾ തുടങ്ങിയ ഭൂമിയുടെ ഭാഗങ്ങളായ വസ്തുക്കളെ കൊണ്ടാണ് തയമ്മും ചെയ്യേണ്ടത്. ഇവകളുടെ മേൽ പൊടി ഉണ്ടായിരിക്കൽ നിർബന്ധമില്ല. വിറക്, സ്വർണ്ണം, വെള്ളി, ചെമ്പ്, ഇരുമ്പ് തുടങ്ങിയ വസ്തുക്കളിൽ അടിച്ചുകൊണ്ട്  തയമ്മും ചെയ്യൽ സാഹീഹ് അല്ല.

(ഹാശിയതു ത്വഹ്ത്വാവീ പേ: 118-119, അല്ലുബാബ് 1/66) പഴയ കാലങ്ങളിലുള്ളതുപോലെ കല്ല്, മണ്ണ് തുടങ്ങിയവ കൊണ്ട് നിർമ്മിച്ച ചുമര് ആണെങ്കിൽ തയമ്മും ചെയ്യാൻ മുകളിൽ പറഞ്ഞ വസ്തുക്കളിൽ അത് ഉൾപ്പെടുമല്ലോ. അങ്ങനത്തെ ചുമരുകളിൽ അടിച്ചുകൊണ്ട് ആർക്കും തയമ്മും ചെയ്യാവുന്നതാണ്. ഇക്കാലത്ത് ഉള്ളതുപോലെ സിമൻറ് പൂശി പെയിൻറ് ചെയ്തതോ ടൈൽ പോലുള്ളവ ഒട്ടിച്ചതോ ആയ ചുമരുകൾ  തയമ്മും ചെയ്യുന്നതിന് മുകളിൽ പറഞ്ഞ വസ്തുക്കൾ കൊണ്ടുള്ള നിർമ്മിതി അല്ലാത്തതിനാൽ അത്തരം ചുമരികളിൽ അടിച്ചുകൊണ്ട് ഒരു സാഹചര്യത്തിലും തയമ്മും ചെയ്യൽ സ്വഹീഹാകുന്നതല്ല.

No comments:

Post a Comment