Friday 26 January 2024

ജമാഅത്ത് നിസ്കാരങ്ങൾക്ക് ഹാജറാകൽ ഒഴിവാക്കപ്പെടുന്ന സമയങ്ങൾ ഏതെല്ലാം ?

 

ചലനശേഷിയില്ലായ്മ, നിത്യരോഗം, തളർവാദം, നടക്കാൻ കഴിയാത്ത രീതിയിലുള്ള മുടന്ത്, പ്രായാധിക്യം, കാലുകളിൽ ഒന്ന് മുറിക്കപ്പെടുക, കാഴ്ചയില്ലായ്മ, പള്ളിയിലേക്ക് പോകാൻ തടസ്സമാകുന്ന മറ്റ് രോഗങ്ങൾ, വലിയ മഴ, പോകുന്ന വഴിയിലെ ചെളി, മഞ്ഞ്, ശക്തമായ തണുപ്പ്, ശക്തമായ ചൂട്, ശക്തമായ ഇരുട്ട്, രാത്രിയിൽ ശക്തമായ കാറ്റ്, തന്റെയോ മറ്റൊരാളുടെയോ സ്വത്ത് അപഹരിക്കപ്പെടുമെന്ന ഭയം, പാചകം ചെയ്തുകൊണ്ടിരിക്കുന്ന ഭക്ഷണം നശിക്കുമെന്ന ഭയം, കടം കൊടുക്കാനുള്ള തുക കൈവശമില്ലാത്ത സാഹചര്യത്തിൽ കടക്കാരൻ പിടിച്ചുവെക്കുമെന്ന ഭയം, ഒരു അക്രമിയുടെ ഏതെങ്കിലും രീതിയിലുള്ള അക്രമത്തിന് വിധേയമാകേണ്ടി വരുമെന്ന ഭയം, മല മൂത്രവിസർജനത്തിന് മുട്ടുക, സഹയാത്രികരെ നഷ്ടപ്പെടുക, ഒരു രോഗിക്ക് അനിവാര്യമായ പരിചരണം നൽകേണ്ടി വരിക, ഇയാളുടെ അസാന്നിധ്യം ഒരു രോഗിക്ക് പ്രയാസം ഉണ്ടാക്കുക, അന്നപാനീയങ്ങളിലേക്ക് ആവശ്യമായ ഒരു വ്യക്തിക്ക് അവ ലഭിക്കുക, ഫിഖ്ഹ് മസ്അലകൾ പഠിപ്പിക്കുന്നതിന് മുഴുസമയവും ചെലവഴിക്കുന്ന ആളാകുക എന്നീ കാര്യങ്ങൾ ജമാഅത്ത് നിസ്കാരത്തിന് ഹാജരാകുന്നത് ഒഴിവാക്കുന്നതിനെ അനുവദിക്കുന്ന കാരണങ്ങളാണ്. (റദ്ദുൽ മുഹ്താർ 1/556-557). 

ഇമാമ് പുത്തൻ പ്രസ്ഥാനത്തിന്റെ ആളാകുക, ദുർനടപ്പുകാരനാകുക, ഹനഫിയായ മഅ്മൂമിന്റെ മദ്ഹബ് പരിഗണിക്കാത്ത ആളാകുക, ശ്രേഷ്ഠമായ സമയത്തിനെയും തൊട്ട് ജമാഅത്തിനെ പിന്തിക്കുന്നയാളാകുക എന്നിവയും ജമാഅത്ത് ഒഴിവാക്കുന്നത് അനുവദിക്കുന്ന കാരണങ്ങളാണ്. (തക്മിലതു റദ്ദിൽ മുഹ്താർ 1/563)

No comments:

Post a Comment