Sunday 21 January 2024

തനിക്ക് ഇഷ്ടപ്പെട്ട ഒരാളെ വിവാഹം ചെയ്യാൻ പിതാവോ ബന്ധപ്പെട്ടവരോ വലിയ്യ് ആകാനോ നിക്കാഹ് ചെയ്ത് കൊടുക്കാനോ തയാറല്ലങ്കിൽ ശാഫിഈ മദ്ഹബിലെ പെൺകുട്ടിക്ക് ഹനഫീ മദ്ഹബ് തഖ്ലീദ് ചെയ്ത് ഒരാളെ വലിയ്യാക്കി നിശ്ചയിച്ച് നിക്കാഹ് നടത്തുന്നതിൻ്റെ വിധി എന്ത് ?

 

രണ്ട് മദ്ഹബുകൾ കൂട്ടി രണ്ടിലും ഇല്ലാത്ത ഒരു രൂപം ഉണ്ടാക്കുക(തൽഫീഖ്), നാല് മദ്ഹബുകളിലെയും ഇളവുകൾ കണ്ടെത്തി അവ സ്വീകരിക്കുക എന്നീ കാര്യങ്ങൾ ഇല്ലാത്ത രീതിയിൽ  നാലു മദ്ഹബിൽ ഏതിനെയും ഏത് വിഷയത്തിലും സ്വീകരിക്കാവുന്നതാണ് (തർശീഹ് പേ:4). അതടിസ്ഥാനത്തിൽ ചോദ്യത്തിൽ പറഞ്ഞ രീതിയിൽ നിക്കാഹ് നടത്താവുന്നതാണ്. എങ്കിലും പിതാവ് നിക്കാഹ് നടത്തിക്കൊടുക്കാൻ തയ്യാറാകാത്തതിന് പെണ്ണ് പറയുന്ന വരൻ യോഗ്യൻ(കുഫ്അ്) ആകാതിരിക്കുക പോലുള്ള ന്യായമായ കാരണമുണ്ടെങ്കിൽ പെണ്ണ് മറ്റു വഴികൾ സ്വീകരിക്കുന്നത് പിതാവിനോടുള്ള ധിക്കാരമാകും. അത്  വലിയ കുറ്റമാണ്.


No comments:

Post a Comment