Friday 26 January 2024

വാഷിങ്ങ് മെഷീനിൽ വസ്ത്രം കഴുകുന്നതിൻ്റെ വിധി എന്താണ് ?

 

നജസ് ആകാത്ത വസ്ത്രങ്ങൾ ഏത് നിലക്കും കഴുകാമല്ലോ. അഴുക്ക് പോയി വൃത്തിയാകണം എന്നല്ലേ ഉള്ളൂ. എന്നാൽ നജസായ വസ്ത്രങ്ങൾ കഴുകുബോൾ വസ്ത്രങ്ങളിലേക്ക് വെള്ളമൊഴിച്ചും കഴുകാം. ബക്കറ്റ് പോലുള്ള പാത്രങ്ങളിലുള്ള വെള്ളത്തിലേക്ക് വസ്ത്രമിട്ടും കഴുകാം. ഈ രണ്ട് രീതിയിൽ ഒന്നാമത്തേത് തന്നെ വേണം. വസ്ത്രം കുറഞ്ഞ വെള്ളത്തിലേക്കിട്ട് കഴുകിയെടുത്താൽ ശുദ്ധിയാകുന്നതല്ല എന്നൊരു അഭിപ്രായവും ഉണ്ട്. (ബദാഇഉ സ്വനാഇഅ് 1/88).  

ആദ്യം വസ്ത്രം ഇടുകയും അതിലേക്ക് വെള്ളം തുറന്നു വിടുകയും ചെയ്യുന്ന രീതിയിലാണല്ലോ വാഷിംഗ് മെഷീനുകൾ സംവിധാനിച്ചിട്ടുള്ളത്. ആയതിനാൽ വാഷിംഗ് മെഷീനിൽ വസ്ത്രം അലക്കുന്നത് മുകളിൽ പറഞ്ഞ ഒന്നാമത്തെ രീതിയിലാണ് ഉൾപ്പെടുക. എങ്കിലും വാഷിംഗ് മെഷീനിൽ കഴുകിയ വസ്ത്രങ്ങൾ പുറത്തെടുത്ത് ഒന്നുകൂടി വെള്ളമൊപ്പിക്കുന്നത് സൂക്ഷ്മതക്ക് നല്ലതാണ്. 


No comments:

Post a Comment