Friday 19 January 2024

ബിസ്മ‌ി നിഷേധിച്ചാൽ കാഫിറാകുമോ?

 

ബിസ്‌മി ഫാതിഹയിൽ പെട്ട ആയത്താണെന്ന് ഇജ്‌മാഉണ്ടോ? ഉണ്ടെങ്കിൽ അതു നിഷേധിച്ചവൻ കാഫിറാകുമോ? ബിസ്‌മി ഖുർആനിൽ പെട്ടതല്ലെന്നു പറഞ്ഞവൻ കാഫിറാകുമോ? നമസ്‌കാരത്തിൽ ബിസ്‌മി ഓതാതെ നിസ്കരിച്ചാൽ നിസ്‌കാരം ബാത്വിലാകുമോ? 

ശാഫിഈ മദ്ഹബു പ്രകാരം ബാത്വിലാകും. കാരണം, ഫാതിഹ സൂറത്തിൽ പെട്ട ഒരായത്താണു ബിസ്‌മി. അതിനെ ഒഴിവാക്കിയാൽ ഫാതിഹ ഓതൽ ശരിയാകുകയില്ല. ഫാതിഹ ഓതാത്ത നിസ്‌കാരം അസാധുവാണ്. എന്നാൽ, ബിസ്‌മി ഫാതിഹയിൽ പെട്ടതാണെന്നത് ഇമാമുകൾക്കിടയിൽ അഭിപ്രായവ്യത്യാസമുള്ള വിഷയമാണ്. അത് ഇജ്‌മാഉള്ളതല്ല. നേരെമറിച്ച്, നിഷേധിച്ചാൽ കാഫിറാക്കാവതല്ലെന്നും ഇജ്‌മാഉണ്ട്. ഫാതിഹയിൽ പെട്ടതാണെന്നു പറയുന്നവരെയും കാഫിറാക്കാവതല്ലെന്ന് ഇജ്‌മാആണ്. തുഹ്ഫ: 2-35,36 

അതേസമയം, 'ബിസ്‌മില്ലാഹിർറഹ്‌മാനി ർറഹീം' എന്ന വാക്യം സുറത്തുന്നംലിൽ ഖുർആനിലുണ്ട്. അത് ഖുർആനല്ലെന്നു നിഷേധിച്ചവൻ കാഫിറാകും. 

മൗലാനാ നജീബ്‌ ഉസ്‌താദ്‌ മമ്പാട് - ബുൽബുൽ | 2016 ഏപ്രിൽ 

No comments:

Post a Comment