Monday 15 January 2024

അമുസ്ലിം സ്ത്രീയെ വിവാഹം ചെയ്യൽ

 

അമുസ്ലിം സ്ത്രീയെ വിവാഹം ചെയ്യണമെങ്കിൽ നിബന്ധന എന്ത്? അവൾ മുസ്ലിമായതിൽ ശേഷം അവളുടെ അച്ഛനെയോ, ആങ്ങളെയേയോ കാണുന്നതിന് വിരോധമുണ്ടോ? 

ജൂത-ക്രിസ്തീയ സ്ത്രീകളല്ലാത്ത അമുസ്ലിം സ്ത്രീകളെ വിവാഹം ചെയ്യാൻ പാടില്ല. ജൂത സ്ത്രീ ഇസ്രാഈലി സന്തതികളിൽ പെട്ടവളാണെങ്കിൽ അവളുടെ ആദ്യപിതാവ് ആ മതത്തിൽ ചേർന്നത് ഈസാ(അ) നബിയായതിന്റെ ശേഷമാണെന്ന് അറിയപ്പെടാതിരിക്കണം. ഇസ്രാഈലി സന്തതികളിൽ പെട്ടവളല്ലെങ്കിൽ അവളുടെ ആദ്യപിതാവ് ഈസാ(അ) പ്രവാചകനാകുന്നതിന്റെ മുമ്പ് ആ മതം സ്വീകരിച്ചുവെന്നറിയപ്പെടുകയും വേണം. ക്രിസ്തീയ സ്ത്രീ ഇസാഈലിയാണെങ്കിൽ റസൂലി(സ)ന്റെ പ്രവാചകത്വത്തിന്റെ ശേഷം അവളുടെ പിതാവ് ക്രിസ്തു മതം സ്വീകരിച്ചതാണെന്ന് അറിയപ്പെടാതിരിക്കണം, ഇസ്രാഈലിയല്ലെങ്കിൽ റസൂലി(സ)ന്റെ പ്രവാചകത്വത്തിന്റെ മുമ്പ് അവളുടെ ആദ്യപിതാവ് ക്രിസ്തുമതം സ്വീകരിച്ചതായി അറിയപ്പെടണം, അച്ഛനെയും ആങ്ങളമാരേയും കാണുന്നതിന് വിരോധമില്ല. 

_താജുൽ ഉലമാ ശൈഖുനാ_ കെ.കെ. സ്വദഖത്തുല്ലാഹ് ഉസ്താദ്സ

മ്പൂർണ്ണ ഫതാവാ || പേജ്: 46

No comments:

Post a Comment