Sunday 21 January 2024

കുളിയുടെ ഫർളിൽ വായ കൊപ്ളിക്കുക, മൂക്കിൽ വെള്ളം കയറ്റി കഴുകുക എന്നത് കുളിയുടെ ഫർളാകാൻ കാരണമെന്താണ് ?

 

വലിയ അശുദ്ധിക്കാർ കുളിക്കണമെന്ന് കൽപ്പിക്കുന്ന വിശുദ്ധ ഖുർആൻ 5:6  ആയത്തിലെ പദപ്രയോഗം വ്യാപകത്തിലുള്ളതായതിനാൽ ശരീരത്തിന്റെ ബാഹ്യഭാഗത്തിൽ നിന്നും കഴുകൽ സൗകര്യപ്പെടുന്ന ഭാഗമൊക്കെ കഴുകണമെന്നാണ് ഇമാം അബൂ ഹനീഫ(റ)വിന്റെ നിരീക്ഷണം. മൂക്കിലും വായിലും നജസ് പുരണ്ടാൽ കഴുകൽ നിർബന്ധമാണ്. വുളൂഅ് ചെയ്യുമ്പോൾ വായയിൽ വെള്ളം കൊപ്പ്ളിക്കുകയും മൂക്കിൽ വെള്ളം കയറ്റി കഴുകുകയും ചെയ്യൽ സുന്നത്തുമാണ്. അതിലുപരി വായയും മൂക്കും സാധാരണയായി തന്നെ പലപ്പോഴും കഴുകാറുള്ളതുമാണ്. ഈ കാരണങ്ങളാൽ വായയും മൂക്കും ശരീരത്തിന്റെ ബാഹ്യഭാഗങ്ങളാണെന്ന പരിഗണനയിലാണ് അവ രണ്ടും കഴുകൽ കുളിയുടെ ഫർളായത്. (ഹാശിയതു ത്വഹ്ത്വാവി, പേ: 102)

No comments:

Post a Comment