Monday 15 January 2024

മുടി ബോബ് ചെയ്യലും പല്ല് രാകലും

 

സ്ത്രീകളുടെ മുടി 'ബോബ്' ചെയ്യുന്നതിൻ്റെ വിധിയെന്ത്? പല്ലു കൾക്കിടയിൽ അകൽച്ചയുണ്ടാക്കുന്നതും അഗ്രങ്ങൾ രാകി മൂർച്ചകൂട്ടുന്നതും ഒരു ഫാഷനാണ്. ഇത് അനുവദനീയമോ? 

നെറ്റിയുടെയും കൃതാവിൻ്റെ ഭാഗത്തെയും മുടിയിഴകൾ വരിയൊപ്പിച്ചു ചന്തമുണ്ടാക്കുകയാണു ബോബു ചെയ്യുന്നതുകൊണ്ടുദ്ദേശ്യമെന്നു മനസ്സിലാകുന്നു. ഇത് അനുവദനീയമാണ്. പല്ലുകൾ പ്രശ്നത്തിലുന്നയിച്ച വിധം ശരിപ്പെടുത്തുന്നതു ഭർതൃമതിയല്ലാത്ത സ്ത്രീകൾക്കു ഹറാമാണ്. ഭർതൃമതിയോ അടിമ സ്ത്രീയോ ആണെങ്കിൽ ഭർത്താവിന്റെയും യജമാനന്റെയും അഭീഷ്ടപ്രകാരമെങ്കിൽ ഹറാമില്ല. (ശർഹുബാഫള്ൽ:1-39). 

മൗലാനാ നജീബ്‌ ഉസ്‌താദ്‌ മമ്പാട് - പ്രശ്നോത്തരം: | 1/45 (83) 

No comments:

Post a Comment