Saturday 6 January 2024

മയ്യിത്ത് നിസ്കാരത്തിന് ഇമാമത്ത് നിൽക്കേണ്ടത് ആരാണ് ?

 

ഖലീഫ, സുൽത്വാൻ തുടങ്ങിയ നാട്ടിലെ ഭരണാധികാരികളോ ഖാളിയോ അവരുടെ പ്രതിനിധികളോ മയ്യിത്ത് നിസ്കാരത്തിന് ഹാജർ ഉണ്ടെങ്കിൽ ഇമാമത്ത് നിൽക്കുന്ന വിഷയത്തിൽ അവർക്കാണ് മുൻഗണന. അവർ സന്നിഹിതരല്ലെങ്കിൽ പ്രദേശത്തെ പള്ളിയിലെ ഇമാമിനാണ് മുൻഗണന. പിന്നീട് മയ്യിത്തിന്റെ രക്ഷകർത്താക്കൾക്കാണ് പരിഗണന. പിതാവ്, മകൻ, മകന്റെ മകൻ, പിതാമഹൻ, സഹോദരൻ, പിതൃ സഹോദരൻ, ഭർത്താവ്, അയൽവാസികൾ എന്ന ക്രമമാണ് പരിഗണിക്കേണ്ടത്. ഇമാമത്തിന് അർഹതയുള്ള മുകളിൽ പറയപ്പെട്ടവർക്ക് തന്റെ പ്രതിനിധിയെ ഇമാമായി നിർത്താവുന്നതാണ്.

(ഹാശിയതു ത്വഹ്ത്വാവീ പേ:588-590)


No comments:

Post a Comment