Friday 26 January 2024

മുതിർന്ന വിദ്യാർത്ഥിനികൾക്ക് സ്റ്റേജേതര പരിപാടികൾ നബിദിനത്തോടനുബന്ധിച്ച് നടക്കാറുണ്ട്. ഉസ്താദുമാർക്ക് വലിയ പെൺകുട്ടികൾ അവതരിപ്പിക്കുന്ന മാല പാട്ട്, ബുർദ പോലോത്തത് കേട്ട് വിധിയെഴുതുന്നതിന്റെ ഇസ്ലാമിക നിയമം നഖ്ല് സഹിതം വിശദീകരിക്കാമോ

 

സ്ത്രീയുടെ ഈണം ഔറത്താണ്. ആയതിനാൽ അന്ധനായ ഒരാളിൽ നിന്ന് സ്ത്രീ ഖുർആൻ പാരായണം പഠിക്കുന്നതിനെക്കാൾ ഉത്തമം സ്ത്രീയിൽ നിന്ന് പഠിക്കുന്നതാണ്. ഇക്കാരണത്താലാണ് തസ്ബീഹ് പുരുഷന്മാർക്കും കൈയ്യടി സ്ത്രീകൾക്കും എന്ന് നബി സ്വല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞത്. ആയതിനാൽ സ്ത്രീയുടെ ഈണം പുരുഷൻ കേൾക്കൽ അനുവദനീയമല്ല. സ്ത്രീ ഉറക്കെ തൽബിയത്ത് ചൊല്ലരുത്. കാരണം അവളുടെ ശബ്ദം ഔറത്താണെന്ന് അൽ കാഫി എന്ന ഗ്രന്ഥത്തിൽ പറഞ്ഞിട്ടുണ്ട്. ഇതടിസ്ഥാനത്തിൽ സ്ത്രീ നിസ്കാരത്തിൽ ഉറക്കെ ഖുർആൻ ഓതിയാൽ നിസ്കാരം ബാത്തിലാകുമെന്നതാണ് ന്യായമായ അഭിപ്രായമെന്ന് ഫത്ഹുൽ ഖദീറിൽ  പറഞ്ഞിട്ടുണ്ട്. എന്നാൽ അവളുടെ ശബ്ദം ഓറത്തല്ലെന്നും ഫിത്ത്നക്ക് നിമിത്തമാണും അതുകൊണ്ടാണ് നിസ്കാരത്തിൽ തസ്ബീഹ് ചൊല്ലി അവൾ ശബ്ദമുയർത്തരുതെന്ന് നിയമമുള്ളതെന്നും ഷറഹുൽ മുൻയയിൽ പറഞ്ഞിട്ടുണ്ട്. അന്യ പുരുഷന്റെ സാന്നിധ്യത്തിൽ ശബ്ദമുയർത്തൽ പെണ്ണിന് ഹറാമാണെന്നത് കൊണ്ട് അവളുടെ അവളുടെ ശബ്ദം ഔറത്താകണമെന്നില്ലല്ലോ. (അൽ ബഹ്റുർറാഇഖ് 2/471). 

പെണ്ണിന്റെ ശബ്ദം ഔറത്താണോ അല്ലേ എന്ന് അഭിപ്രായവ്യത്യാസം ഉണ്ടെങ്കിലും അന്യ പുരുഷന്റെ സാന്നിധ്യത്തിൽ അവൾ ഈണത്തിലോ അല്ലാതെയോ ശബ്ദം ഉയർത്താൻ പാടില്ലെന്നും അവളുടെ ഈണത്തിലുള്ള ശബ്ദം പുരുഷൻ കേൾക്കൽ ഹറാമാണെന്നും ആണല്ലോ മുകളിൽ വിശദീകരിച്ചത്. ആയതിനാൽ ചോദ്യത്തിൽ പറഞ്ഞ വിധിയെഴുത്ത് ഹറാമാണ്. പെൺകുട്ടികൾ ചെയ്യുന്നതും ഹറാമ് തന്നെ.

No comments:

Post a Comment