Friday 19 January 2024

ബാങ്കു കടക്കാരനു സകാത്?

 

ബേങ്കിൽ നിന്ന് കടംവാങ്ങി കടക്കാരനായാൽ ശർഉ പ്രകാരമുള്ള കടക്കാരൻ്റെ വകുപ്പിൽ അവൻ പെടുമോ? അവന് സകാത്തു കൊടുത്താൽ സാധുവാകുമോ? കടക്കാരനെ സഹായിച്ചാലുള്ള പുണ്യം അവനെ സഹായിച്ചാൽ കിട്ടുമോ?


ബേങ്കു പോലുള്ള സ്ഥാപനങ്ങളിൽ നിന്നായാലും വ്യക്തികളിൽ നിന്നായാലും കടംവാങ്ങിയത് എന്താവശ്യത്തിനാണെന്നാണു നോക്കണ്ടത്. ഭൗതികമോ ദീനിയ്യോ ആയ കുറ്റകരമല്ലാത്ത ആവശ്യങ്ങൾക്കു വേണ്ടി കടം വാങ്ങിയതായിരിക്കുകയും അല്ലെങ്കിൽ അനുവദനീയമായ ആവശ്യങ്ങളിൽ മാത്രം കടംവാങ്ങിയ സംഖ്യ വിനിയോഗിക്കുകയും ചെയ്ത കടബാധ്യതക്കാരൻ സക്കാത്തു നല്കപ്പെടുവാനും സഹായിക്കപ്പെടുവാനും അർഹനാണ്. തുഹ്ഫ:7-156, 157 നോക്കുക.

മൗലാനാ നജീബ്‌ ഉസ്‌താദ്‌ മമ്പാട് -പ്രശ്നോത്തരം: 3/109 [848] 

No comments:

Post a Comment