Friday 26 January 2024

ഒരാളുടെ രോഗം ശിഫയാകുന്നതിന് വേണ്ടി ഒരു ചാക്ക് അരി നേർച്ചയാക്കി (ഇന്ന വ്യക്തിക്ക് എന്നോ, സ്ഥാപനത്തിന് എന്നോ കരുതിയില്ല). എന്നാൽ ഈ അരി ആർക്ക് നൽകലാണ് ഉത്തമം.

 

നിശ്ചിക കാര്യങ്ങളുമായി ബന്ധിപ്പിച്ച് കൊണ്ടല്ലാതെയുള്ള നേർച്ചകളിൽ സ്ഥലം, സമയം, വ്യക്തി എന്നിവ പരിഗണിക്കപ്പെടുന്നതല്ല. ഒരു നിശ്ചിത വസ്തു നിശ്ചിത വ്യക്തിക്ക് കൊടുക്കാമെന്ന് നേർച്ചയാക്കിയാൽ അത് മറ്റൊരാളിന് കൊടുത്താലും വീടുന്നതാണ്. നേർച്ചയാക്കിയ വസ്തു ഏതെന്ന് നിജപ്പെടുത്താതെ ഒരു വ്യക്തിക്ക് ഇന്നത് കൊടുത്തേക്കാം എന്ന് നേർച്ച നേർന്നാൽ ആ വ്യക്തിക്ക് തന്നെ കൊടുക്കുകയും വേണം. (റദ്ദുൽ മുഹ്താർ 2/480).

ഇന്ന ചാക്ക് എന്ന് നിജപ്പെടുത്താതെ ഒരു ചാക്ക് അരി എന്ന് നേർച്ച നേർന്ന ചോദ്യത്തിൽ പറഞ്ഞ രൂപത്തിൽ അരി  നിർധനരായ ആർക്ക് കൊടുത്താലും വീടുന്നതാണ്. കൂടുതൽ ആവശ്യക്കാർക്ക് കൊടുക്കുന്നതാണ് ഉത്തമം.

No comments:

Post a Comment