Friday 19 January 2024

കറാഹത്തു സമയങ്ങളിൽ ഹറമിലെ നമസ്കാരം

 

നമസ്ക്‌കാരം കറാഹത്തുള്ള സമയങ്ങളിൽ ഹറമിൽ വച്ചാകുമ്പോൾ അത് കറാഹത്തില്ലെന്നറിയാം. എങ്കിലും പ്രസ്‌തുത സമയങ്ങളിൽ നമസ്കാരം ഒഴിവാക്കുന്നതാണു നല്ലതെന്നും ഹറമിലാണെങ്കിലും നമസ്‌കാരം ഖിലാഫുൽ ഔലആണെന്നും ഒരു പുസ്‌തകത്തിൽ വായിച്ചു. അങ്ങനെയെങ്കിൽ മുതഖദ്ദിമീങ്ങളുടെ ഭാഷയിൽ അത് കറാഹത്താണെന്നു പറയാമല്ലോ? 


മക്ക ഹറമിൽ പ്രസ്‌തുത സമയങ്ങളിൽ നമസ്കാരം കറാഹത്തില്ലെന്നു മാത്രമല്ല, ഖിലാഫുൽ ഔലായുമല്ല. കാരണം, നമസ്കാരം കറാഹത്താണെന്നതിൽ നിന്നു മക്ക ഹറമിനെ ഹദീസിൽ വ്യക്തമായിത്തന്നെ ഒഴിവാക്കിയിട്ടുണ്ട്. ഇതിനെതിരെയുള്ള ഭിന്നാഭിപ്രായം വളരെ ദുർബ്ബലമാണ്. (തുഹ്‌ഫ: 1-445, ശർഹുബാഫള്ൽ 1-214) 

മൗലാനാ നജീബ്‌ ഉസ്‌താദ്‌ മമ്പാട് - ചോദ്യോത്തരം: 2019 ഫെബ്രുവരി

No comments:

Post a Comment