Friday 19 January 2024

മയ്യിത്തിനെ കിടത്തേണ്ടത്?

 

സാധാരണയായി നമ്മുടെ നാടുകളിൽ വടക്കോട്ടു തലയും തെക്കോട്ട് കാലും വരുംവിധമാണ് മയ്യിത്തിനെ കിടത്താറ്. പടിഞ്ഞാറ് ഭാഗം കാലും കിഴക്ക് തലയും വരുന്ന വിധത്തിലും കാണാറുണ്ട്. ആദ്യം പറഞ്ഞരൂപത്തിൽ മയ്യിത്ത് ചെരിക്കുന്നത് സാധാരണ കാണാറില്ല. അപ്പോൾ രണ്ടാമത് പറഞ്ഞ രൂപമല്ലേ നല്ലത്?


അതെ. മയ്യിത്തിനെ മലർത്തിക്കിടത്തുമ്പോൾ മുഖവും രണ്ടു കാല്‌പള്ളകളും ഖിബ്'ലയിലേക്കു തിരിക്കപ്പെട്ട വിധമാണ് കിടത്തേണ്ടത്. തുഹ്ഫ: 3-92,97 നോക്കുക. ഖിബ്‌ല നമ്മുടെ നാടുകളിൽ പടിഞ്ഞാറു ഭാഗത്താണല്ലോ. 

മൗലാനാ നജീബുസ്താദ് മമ്പാട് -പ്രശ്നോത്തരം || ജൂലൈ 2013 

No comments:

Post a Comment