Friday 26 January 2024

ഹനഫീ മദ്ഹബനുസരിച്ച് ഗ്രാമങ്ങളിൽ ജുമുഅ നിർബന്ധമില്ലല്ലോ. അങ്ങനെയെങ്കിൽ അവിടെ ജുമുഅ നിസ്കരിച്ചാൽ പിന്നെ ളുഹ്ർ നിസ്കരിക്കേണ്ടത്തുണ്ടോ?

 

പട്ടണങ്ങളിൽ താമസിക്കുന്നവർക്കാണ് ജുമുഅ നിർബന്ധം ഉള്ളത്. ഗ്രാമവാസികൾക്ക് ജുമുഅ നിർബന്ധമില്ല. അവർ ജുമുഅ നിസ്കരിച്ചാൽ സ്വഹീഹാകുന്നതുമല്ല. ഒരു കളക്ടറുടെയും ജഡ്ജിയുടെയും അധികാരപരിധിയിൽ വരുന്ന പ്രദേശങ്ങളെല്ലാം പട്ടണമാണ്. അതല്ലാത്ത പ്രദേശങ്ങൾ ഗ്രാമങ്ങളുമാണ്. ഒരു പ്രദേശം പട്ടണം ആണോ ഗ്രാമമാണോ എന്ന് സംശയമുണ്ടായാൽ അവിടെ ജുമുഅ നിസ്കരിക്കുകയും പിന്നീട് ളുഹർ നിസ്കരിക്കുകയും ചെയ്യണം.(അൽ ബഹ്റുർറാഇഖ് 2/249)


No comments:

Post a Comment