Sunday 21 January 2024

വീട്ടിൽ നായകയറിയ കാൽപ്പാടുകൾ കണ്ടാൽ ഏഴ് പ്രാവശ്യം കഴുകേണ്ടതുണ്ടോ?

 

നനവ് കണ്ടെങ്കിൽ കഴുകിയാൽ മതിയെന്ന് പണ്ഡിതൻമാർ പറയുന്നെങ്കിലും നനവില്ലാതെ കാൽചവിട്ടിന്റെ അടയാളം ഉണ്ടാവില്ല. മഴയത്ത് പ്രത്യേകിച്ചും. മുറ്റം ഇന്റർലോക്ക് ചെയതതിലൂടെ നായകൾ നടക്കുമല്ലൊ. അത് മൊത്തത്തിൽ കഴുകണ്ടതുണ്ടോ ?


ഹനഫി മദ്ഹബിൽ പ്രബല അഭിപ്രായമനുസരിച്ച് നായ നജസായ ജീവിയല്ല. നായയുടെ വിയർപ്പ്, ഉമിനീര്, മലം, മൂത്രം എന്നിവയാണ് നജസുകൾ. ഇവയിൽ ഏതെങ്കിലും ഒന്ന് ഒരു സ്ഥലത്ത് പുരണ്ടതായി ഉറപ്പായാൽ അവിടെ കഴുകൽ നിർബന്ധമാണ്. ഇല്ലെങ്കിൽ കഴുകേണ്ടതില്ല. (ഹാശിയതു റദ്ദിൽ മുഹ്താർ 1/224, അൽ ജൗഹറത്തുന്നയ്യിറ 1/147, 151, ഹാശിയതു ത്വഹ്ത്വാവി പേ:158-159). വെറും കാൽപ്പാടുകൾ വിയർപ്പ് പുരണ്ടതിന്റെ തെളിവ് അല്ലല്ലോ.


No comments:

Post a Comment