Saturday 6 January 2024

സമയമായെന്ന ഉറപ്പിൽ നോമ്പ് മുറിച്ചു. പിന്നീട് ആണ് അറിയുന്നത് സമയത്തിന് മുൻപാണ് നോമ്പ് മുറിച്ചതെന്ന്. ഈ നോമ്പ് ഖളാഅ് വീട്ടണോ ? ഫിദ് യ നൽകേണ്ടതുണ്ടോ ?

 

ഖളാഅ് വീട്ടണം. ഫിദ് യ നൽകേണടതില്ല. ഫജ്റു സ്വാദിഖിന്റെ  അഥവാ സുബ്ഹിയുടെ സമയം ആയിട്ടില്ല എന്ന ധാരണയിൽ ഒരാൾ ഭക്ഷണം കഴിച്ചു അല്ലെങ്കിൽ സൂര്യൻ അസ്തമിച്ചു എന്ന ധാരണയിൽ നോമ്പു തുറന്നു. സുബ്ഹിയുടെ സമയം ആയതിന് ശേഷമാണ് ഭക്ഷണം കഴിച്ചതെന്നും സൂര്യൻ അസ്തമിക്കുന്നത് മുമ്പാണ് നോമ്പ് തുറന്നതെന്നും പിന്നീട് ബോധ്യപ്പെട്ടാൽ ആ നോമ്പ് ഖളാഅ് വീട്ടണം. ഫിദ് യ നൽകേണടതില്ല. (അല്ലുബാബ് പേ: 172)


No comments:

Post a Comment