Sunday 21 January 2024

ഹനഫീ മദ്ഹബ് പ്രകാരം നിക്കാഹിന് വലിയ്യ് ആരായിരിക്കണം ?.രണ്ടാം നികാഹിന് ഉദ്ദേശിക്കുന്ന സ്ത്രീ വാപ്പ ഇല്ലെങ്കിൽ ആങ്ങളമാരുടെ അനുവാദം ഇല്ലാതെ തന്നെ നികാഹ് നടത്താൻ വല്ല നിയമവും ഉണ്ടോ?

 

നിക്കാഹ് അധികാരം പെണ്ണിന് തന്നെയാണ്. ബുദ്ധിസ്ഥിരതയുള്ള പ്രായപൂർത്തിയായ സ്വതന്ത്ര സ്ത്രീയുടെ നിക്കാഹ് അവളുടെ തൃപ്തിയോട് കൂടെ മാത്രമേ സാധുവാകുകയുള്ളൂ. അവൾക്ക് നേരിട്ടോ,  യോഗ്യനായ ഒരാളെ  വക്കാലത്ത് ഏൽപ്പിച്ച് പ്രസ്തുത വക്കീൽ മുഖേനയോ നിക്കാഹ് നടത്താവുന്നതാണ്. പിതാവ് അടക്കമുള്ള വലിയ്യ് അവളുടെ നിക്കാഹ് നടത്തണമെന്നില്ല. വലിയ്യിന്റെ സമ്മതം ഇല്ലാതെയും അവൾക്കിങ്ങനെ ചെയ്യാവുന്നതാണ്(അൽലുബാബ് പേ: 436). എന്നാൽ അവൾ നേരിട്ട് നിക്കാഹ് നടത്തൽ മുസ്തഹബ്ബിന് വിരുദ്ധമാണ്.(ഫത്ഹുൽ ഖദീർ 3/246).

No comments:

Post a Comment